വീണ്ടും നാണക്കേട്; നെഹ്റു കുടുംബത്തിന് പരിഹാസം, പോസ്‌റ്റുകളുമായി ലസിത പാലയ്‌ക്കല്‍ - കെപിസിസിയുടെ ഫേസ്‌ബുക്ക് പേജ് സംഘപരിവാറിന്റെ കൈയില്‍ ?

തിരുവനന്തപുരം, വ്യാഴം, 14 ജൂണ്‍ 2018 (07:43 IST)

   congress ,  kpcc fb group , bjp , RSS , facebook page , കെപിസിസി , ഫേസ്‌ബുക്ക് , ബിജെപി , കോൺഗ്രസ്

രാജ്യസഭാ സീറ്റ് വിവാദം പാര്‍ട്ടിയെ നാണംകെടുത്തിയതിന് പിന്നാലെ കെപിസിസി ഫേസ്‌ബുക്ക് പേജ് സംഘപരിവാർ അനുകൂലികൾ കൈയ്യടക്കിയതായി ആരോപണം.

16,000ത്തോളം അംഗങ്ങളുള്ള ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഇപ്പോള്‍ കോൺഗ്രസിനെതിരായ പോസ്റ്റുകൾ പ്രചരിക്കുകയാണ്. ബിജെപിക്ക് അനുകൂലമായ പോസ്റ്റുകളും ഗ്രൂപ്പിലുണ്ട്. വിവാദങ്ങളുടെ പേരില്‍ പ്രശസ്‌തയായ യുവമോർച്ചാ നേതാവ് ലസിതാ പാലയ്‌ക്കല്‍ അടക്കമുള്ളവരാണ് ഗ്രൂപ്പില്‍ സജീവമായിരിക്കുന്നത്.

നെഹ്റു കുടുംബത്തെ മുഴുവൻ പരിഹസിച്ചുകൊണ്ടുള്ള പോസ്‌റ്റുകള്‍ ഗ്രൂപ്പില്‍ നിരവധിയുണ്ട്. കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ അഡ്മിൻമാരായ പേജാണ് ബിജെപിയുടെ സൈബർ സംഘം പിടിച്ചെടുത്തത്.

അതേസമയം, കെപിസിസിയുടെ ഔദ്യോഗിക പേജല്ല ഇതെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന വിശദീകരണം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് - കേരള എന്നതാണ് കെപിസിസിയുടെ ഔദ്യോഗിക പേജെന്നും വിശദീകരണമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാറിന് സൈഡ് കൊടുക്കാത്തതിന് മര്‍ദ്ദനം; ഗണേഷിനെതിരെ കേസെടുത്തു

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ കേരളാ കോണ്‍ഗ്രസ് (ബി) ...

news

കടുകട്ടി സുരക്ഷയില്‍ കുമ്മനം വരുന്നു; ഗവര്‍ണറുടെ ജീവിതം പട്ടാളത്തിന്റെ നടുവില്‍ - സംസ്ഥാനം ഞെട്ടും

മിസോറാം ഗവര്‍ണറായ ശേഷമുള്ള ആദ്യ തിരിച്ചുവരവിന്റെ സന്തോഷത്തിലാണ് കുമ്മനം രാജശേഖരന്‍. ...

news

തണ്ണീർമുക്കം ബണ്ടിൽ നിന്നും പെൺകുട്ടി കായലിലേക്ക് ചാടി; പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു

തണ്ണീർമുക്കം ബണ്ടിൽ നിന്നും കോളേജ് വിദ്യാർത്ഥിനി കായലിലേക്ക് ചാടി. ചങ്ങനാശേരി വടക്കേക്കര ...

news

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു; കെപിസിസി വക്‍താവ് സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് ഉണ്ണിത്താന്‍

രാജ്യസഭാ സീറ്റ് വിവാദത്തില്‍ നാണംകെട്ട കോണ്‍ഗ്രസിന് പ്രതിസന്ധി തുടരവെ മുതിര്‍ന്ന നേതാവ് ...

Widgets Magazine