മോഹന്‍‌ലാലിനെ ‘വെടിവച്ച’ സംഭവം; അലന്‍‌സിയറോട് അമ്മ വിശിദീകരണം തേടി

കൊച്ചി, ശനി, 11 ഓഗസ്റ്റ് 2018 (14:01 IST)

  alancier , Amma , Mohanlal , മോഹന്‍‌ലാല്‍ , അലന്‍‌സിയര്‍ , പിണറായി വിജയന്‍ , പൊലീസ്

സംസ്ഥാന ചലച്ചിത്ര ആവാര്‍ഡ് വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍‌ലാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ അപമര്യാദയായി പെരുമാറിയ നടന്‍ അലന്‍‌സിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി.
വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലന്‍‌സിയര്‍ക്ക് കത്തയച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന ചലച്ചിത്ര ആവാര്‍ഡ് വിതരണ ചടങ്ങിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

മുഖ്യാതിഥിയായ മോഹന്‍‌ലാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന അലന്‍‌സിയര്‍ തോക്കുചൂണ്ടി വെടിവയ്‌ക്കുന്ന രീതിയില്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു.

വെടിയുതിർത്ത ശേഷം സ്റ്റേജിലേക്കു കയറി മോഹൻലാലിന് അടുത്ത് എത്താന്‍ ശ്രമിച്ച അലന്‍‌സിയറെ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേർന്നു തടയുകയും  സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
 
മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും വേദിയിൽ ഇരിക്കുമ്പോഴായിരുന്നു അലൻസിയറുടെ പ്രതിഷേധം. സംഭവം മുഖ്യമന്ത്രി കണ്ടെങ്കിലും അതിന്റെ ഗൗരവം കുറയ്ക്കാനായി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തീരുമാനങ്ങളെല്ലാം ഗവൺമെന്റിനെ ശക്തിപ്പെടുത്താൻ: ടി പി രാമകൃഷ്‌ണൻ

മന്ത്രിസഭാ പുനഃസംഘടനാ തീരുമാനം ഗവൺമെന്റിനെ കൂടുതൽ ശക്തിപ്പെടുത്താനാണെന്നും അതിന് ...

news

ദുരിതാശ്വാസ ക്യാംപുകളിലുള്ള കുടുംബങ്ങൾക്ക് 3800 രൂപ വീതം ഉടൻ സഹായം, പ്രളയക്കെടുതി കേരളം ഒറ്റക്കെട്ടായി നേരിടും: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം ...

news

അന്വേഷണ ഉദ്യോഗസ്ഥർ ജലന്ധറിൽ; കന്യാസ്‌ത്രീക്ക് അനുകൂലമായി വൈദികരുടെ മൊഴി

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ രൂപതയിലെ നാല് വൈദികരുടെ മൊഴി രേഖപ്പെടുത്തി. ...

Widgets Magazine