പോണ്ടിച്ചേരിയിലെ വാടകച്ചീട്ട് വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പ്; അമലാ പോളിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

നികുതി വെട്ടിപ്പിന് വ്യാജരേഖ; അമലാ പോളിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

actress,	amala paul,	car,	vehicle,	registration,	tax,	pondicherry,	kochi, kerala,	നടി,	കാർ,	വാഹനം,	നികുതി,	പോണ്ടിച്ചേരി,	കൊച്ചി,	കേരളം,	അമല പോള്‍
കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 7 നവം‌ബര്‍ 2017 (12:06 IST)
പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി നടി അമല പോള്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. പോണ്ടിച്ചേരിയിലെ വാടകച്ചീട്ട് വ്യാജമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്. എസ് ക്ലാസ് ബെന്‍സ് രജിസ്റ്റര്‍ ചെയ്തത് ഓഗസ്റ്റ് 9നാണെന്നും ഒരാഴ്ച മുമ്പാണ് അമല പോള്‍ പോണ്ടിച്ചേരിയില്‍ വാടകച്ചീട്ട് ഉണ്ടാക്കിയതെന്നു അധികൃതര്‍ പറഞ്ഞു.

ഇക്കാരത്തില്‍ അമല പോള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും ഒരാഴ്ചക്കുള്ളില്‍ നേരിട്ട് ഹാജരായി വിശദമായ മറുപടി നല്‍കുകയോ നികുതി അടയ്ക്കുകയോ ചെയ്യണമെന്ന് അമല പോളിന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കി. പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നേരത്തെ അമല പോള്‍ ന്യായീകരണവുമായി രംഗത്ത് വന്നിരുന്നു.


ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നായിരുന്നു അമലയുടെ വാദം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അമല ന്യായീകരണവുമായി എത്തിയത്. അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്ന് അമല പറഞ്ഞിരുന്നു. കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും അമല വിശദീകരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :