ചേച്ചിയുടെ ഒരു ഞെട്ടല്‍, അതിശയത്തോടെ ആരാധകന്‍; ഉപദേശം നല്‍കി സച്ചിന്‍ - വീഡിയോ കാണാം

ചേച്ചിയുടെ ഒരു ഞെട്ടല്‍, അതിശയത്തോടെ ആരാധകന്‍; ഉപദേശം നല്‍കി സച്ചിന്‍ - വീഡിയോ കാണാം

തിരുവനന്തപുരം| jibin| Last Modified വെള്ളി, 3 നവം‌ബര്‍ 2017 (19:39 IST)
ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോൾ പിന്നിലുള്ളയാളും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. ഐഎസ്എല്ലിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കേരളത്തില്‍ എത്തിയപ്പോഴാണ് ഇത്തരമൊരു അപ്രതീക്ഷിത സംഭവം ഉണ്ടായത്.

തിരുവനന്തപുരത്തെ പേട്ട- ചാക്ക റോഡിലൂടെ സഞ്ചരിക്കവേയാണ് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരെ സച്ചിന്‍ കണ്ടത്. ഇതോടെയാണ് ക്രിക്കറ്റ് ഇതിഹാസം വീഡിയോ പകര്‍ത്തിയതും യാത്രക്കാര്‍ക്ക് ഉപദേശം നല്‍കിയതും.

അപ്രതീക്ഷിതമായി സച്ചിനെ കണ്ടവര്‍ അതിശയത്തോടെ നോക്കിയപ്പോള്‍ എല്ലാവരും കൈയുര്‍ത്തി കാണിക്കാനും
സംസാരിക്കാനും അദ്ദേഹം മടികാണിച്ചില്ല. കാര്‍ ഒരിടത്ത് നിന്നപ്പോള്‍ തൊട്ടരുകിലായി ബൈക്ക് നിര്‍ത്തി ഇതിഹാസ താരത്തോട് സംസാരിച്ച യുവാവിനോട് അല്‍പ്പം മുന്നോട്ട് നീങ്ങാന്‍ ആവശ്യപ്പെട്ട അദ്ദേഹം പിന്നാലെ ബൈക്കില്‍
വന്ന സ്ത്രീയെ സച്ചിന്‍ ഉപദേശിക്കുകയായിരുന്നു.

സച്ചിന്‍ എന്തോ തന്നോട് പറയാന്‍ ശ്രമിക്കുന്നതായി മനസിലാക്കിയ യുവതി അതിശയത്തോടെ നോക്കുകയും ചെയ്‌തു. “മുന്നിലിരിക്കുന്നവര്‍ മാത്രമല്ല, ബൈക്കിന് പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണം” - എന്നതായിരുന്നു അവര്‍ക്ക് സച്ചിന്‍ നല്‍കിയ സ്‌നേഹോപദേശം.

തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ സച്ചിന്‍ തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. വിഡിയോയ്ക്കു താഴെ സച്ചിനെ അഭിനന്ദിച്ച് സന്ദേശങ്ങൾ നിറയുകയാണ്. അതേസമയം, സച്ചിനെ സീറ്റ് ബെൽറ്റ് ധരിക്കാൻ ‘ഉപദേശിക്കുന്ന’ പ്രതികരണങ്ങളും കുറവല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :