പൂച്ചക്കുട്ടി പരാതി പിൻവലിച്ചു, അവൻ വീണ്ടും വരുന്നു; ശശീന്ദ്രനെയും എന്‍സിപിയേയും പരിഹസിച്ച് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം, ഞായര്‍, 28 ജനുവരി 2018 (15:38 IST)

 adv jayasankar , NCP , ak saseendran , ganesh kumar , എകെ ശശീന്ദ്രന്‍ , എന്‍സിപി , ജയശങ്കര്‍ , ഗണേഷ് കുമാര്‍
അനുബന്ധ വാര്‍ത്തകള്‍

മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനൊരുങ്ങുന്ന എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ എകെ ശശീന്ദ്രനെയും പാര്‍ട്ടിയേയും പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍ രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതോടെ കെബി ഗണേഷ് കുമാറിനെയോ കോവൂർ കുഞ്ഞുമോനെയോ വാടകയ്ക്കെടുത്ത് മന്ത്രിയാക്കേണ്ട ഗതികേടിൽ നിന്ന് എൻസിപി രക്ഷപ്പെട്ടെന്ന് ജയശങ്കര്‍ തന്റെ പോസ്‌റ്റിലൂടെ വ്യക്തമാക്കുന്നു.

ജയശങ്കറിന്റെ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം

അവൻ വീണ്ടും വരുന്നു...

പൂച്ചക്കുട്ടി പരാതി പിൻവലിച്ചു, കോടതി കേസ് എഴുതിത്തളളി, സത്യം ജയിച്ചു, നീതി നടപ്പാകാൻ പോകുന്നു. എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നു.

കെബി ഗണേഷ് കുമാറിനെയോ കോവൂർ കുഞ്ഞുമോനെയോ വാടകക്കെടുത്തു മന്ത്രിയാക്കേണ്ട ഗതികേടിൽ നിന്ന് എൻസിപി രക്ഷപ്പെട്ടു.

കെഎസ്ആർടിസിയെ കരകയറ്റുന്നതടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ശശീന്ദ്രനെ കാത്തിരിക്കുന്നത്.

ശശിയാൽ നിശ ശോഭിക്കും;
നിശയാൽ ശശിയും തദാ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എംആര്‍ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങി യുവാവ് മരിച്ചു

രോഗിക്കൊപ്പം എത്തിയ ബന്ധു എംആര്‍ഐ മെഷിനില്‍ കുടുങ്ങി മരിച്ചു. ആശുപത്രി അധികൃതരുടെ ...

news

മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി: സര്‍ക്കാരിനെതിരെ കമല്‍ഹാസന്‍

മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണിയെന്ന് തമിഴ്‌ സിനിമാ താരം കമല്‍ഹാസന്‍. ആരോഗ്യം, ...

news

അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; നടത്തിപ്പുകാരന്‍റെ മകന്‍ അറസ്‌റ്റില്‍

കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ ...

news

ചെങ്ങന്നൂര്‍ പിടിക്കാനുറച്ച് ബിജെപി; കുമ്മനം സ്ഥാനാര്‍ഥിയായേക്കും - മത്സരിക്കാനില്ലെന്ന് ശ്രീധരന്‍ പിള്ള

സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ...

Widgets Magazine