മൊഴി മാറ്റിയത് പേടികൊണ്ട്; ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ഹര്‍ജി - വിധി പറയുന്നത് മാറ്റി

തിരുവനന്തപുരം, ശനി, 27 ജനുവരി 2018 (12:15 IST)

 ak saseendran , phone tapping ,  phone conversation , Sleaze phone leak , എകെ ശശീന്ദ്രന്‍ , മഹാലക്ഷ്മി , ഫോൺ കെണി , ടിപി പീതാംബരന്‍ , ഹർജി
അനുബന്ധ വാര്‍ത്തകള്‍

മുൻ മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോൺ കെണിക്കേസ് തീർപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ഹർജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് സ്വകാര്യ ഹർജി നൽകിയത്. പരാതിക്കാരി മൊഴി മാറ്റിയത് പേടികൊണ്ടാണെന്നും ഹർജിയിൽ വാദം കേൾക്കണമെന്നും ഹർജിയില്‍ പറയുന്നു.

കൊല്ലം സ്വദേശിയായ അഭിഭാഷകൻ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിജെഎം കോടതി മാറ്റിവച്ചു. ഉച്ചയ്ക്കു ശേഷമായിക്കും ഇനി കേസ് പരിഗണിക്കുന്നത്.

അതിനിടെ കോടതി വിധി അനുകൂലമായാല്‍ എ.കെ ശശീന്ദ്രന്‍ മന്ത്രിയാകുമെന്നും താമസമില്ലാതെ തീരുമാനമെടുക്കുമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ അറിയിച്ചു.

തന്നോട് ഫോണില്‍ അശ്ലീലം സംഭാഷണം നടത്തിയത് ശശീന്ദ്രനാണോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അതിനാല്‍ പരാതിയില്ലെന്നുമാണ് ചാനൽ പ്രവർത്തകയായ യുവതി കഴിഞ്ഞ ദിവസം തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചത്. കേസുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ലെന്നും ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ ഓഫീസിൽ വച്ച് തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കവര്‍ച്ചാശ്രമം ചെറുത്ത വൃ​ദ്ധ​യെ ക​ഴു​ത്തറുത്ത് കൊലപ്പെടുത്തി; സംഭവം ഡല്‍ഹിയില്‍

ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന എഴുപത്തിയഞ്ചുകാരിയെ വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റ​ത്ത് ...

news

പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേർ വാഹനമിടിച്ച് മരിച്ചു

പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേർ വാഹനമിടിച്ച് മരിച്ചു. തൃശൂർ എടമുട്ടം പാലപ്പെട്ടി ...

news

'എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം' തന്നെ വിഷമിപ്പിക്കാറില്ല; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

റിപ്പബ്ലിക് ദിന പരേഡിലെ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി പുറകുവശത്തെ നിരയില്‍ ഇരിപ്പിടം ...

Widgets Magazine