എന്‍സിപി നേതാക്കള്‍ ഇന്നു ദേശീയനേതൃത്വത്തെ കാണും; എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന് എകെ ശശീന്ദ്രന്‍

കോഴിക്കോട്, ഞായര്‍, 28 ജനുവരി 2018 (10:43 IST)

 AK Saseendran , Ncp , Thomas chandy , എകെ ശശീന്ദ്രന്‍ , ഫോൺകെണി , എന്‍സിപി , തോമസ് ചാണ്ടി

മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്ന് എൻസിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന എകെ ശശീന്ദ്രന്‍.

മന്ത്രിസ്ഥാനം സംബന്ധിച്ച യാതൊരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും. ഫോൺകെണി കേസിൽ തനിക്ക ജാഗ്രതക്കുറവുണ്ടായെന്ന് തുറന്ന് സമ്മതിക്കാൻ ഒരു മടിയുമില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രിപദവിയിലേക്കുള്ള മടക്കം മുൻമന്ത്രി തോമസ് ചാണ്ടിയോ‌ടും ആലോചിച്ചശേഷമേ ഉണ്ടാകുകയുള്ളു. അദ്ദേഹം  ശത്രുവല്ല. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നു കരുതുന്നില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, ശശീന്ദ്രനെ മന്ത്രിയാക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപി നേതാക്കള്‍ ഇന്നു ദേശീയനേതൃത്വത്തെ കാണും. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തത്വത്തില്‍ ധാരണയായയ സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്‌ച.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാബൂളില്‍ വന്‍ സ്‌ഫോടനം; 95 മരണം, 160 പേർക്ക് പരുക്ക്

അഫ്ഗാനിസ്ഥാനില്‍ തലസ്ഥാന നഗരമായ കാബൂളില്‍ വന്‍ സ്‌ഫോടനം. മധ്യ കാബൂളിലെ സിദാര്‍ത് ...

news

ഇനി മന്ത്രിസ്ഥാനത്തേക്ക്; ഫോൺ കെണി വിവാദത്തില്‍ എകെ ശശീന്ദ്രൻ കുറ്റവിമുക്തൻ - ഹര്‍ജി തള്ളി

ഫോൺ കെണി വിവാദത്തിൽ മുൻ മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി ...

news

മത്തിക്ക് അജ്ഞാത രോഗം ! കഴിച്ചാല്‍ എട്ടിന്റെ പണി ഉറപ്പ്...; എന്താണ് ആ രോഗം ?

ഏതൊരു മലയാളിയും ഏറ്റവും അധികം ഉപയോഗിക്കുന്ന മത്സ്യമാണ് മത്തി. എന്നാല്‍ ഇപ്പോള്‍ ഇതാ ...

Widgets Magazine