അശ്ലീലം പറഞ്ഞത് ആരാണെന്ന് അറിയില്ല; മാധ്യമ പ്രവര്‍ത്തക വീണ്ടും മൊഴിമാറ്റി - ശശീന്ദ്രന് ആശ്വാസം

തിരുവനന്തപുരം, ബുധന്‍, 24 ജനുവരി 2018 (16:41 IST)

 AK Saseendran , trapped by TV Channel , NCP , CPM , ഫോൺ കെണി , എകെ ശശീന്ദ്രന്‍ , മജിസ്ട്രേറ്റ് കോടതി
അനുബന്ധ വാര്‍ത്തകള്‍

മുൻ മന്ത്രി എകെ ശശീന്ദ്രനെതിരെ കുടുക്കിയ ഫോൺ കെണി കേസിൽ വീണ്ടും മൊഴിമാറ്റം. തന്നോട് ഫോണില്‍ അശ്ലീലം സംഭാഷണം നടത്തിയത് ശശീന്ദ്രനാണോയെന്ന കാര്യത്തില്‍ ഉറപ്പില്ല. അതിനാല്‍ പരാതിയില്ലെന്നും ചാനൽ പ്രവർത്തകയായ യുവതി തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.

ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ ഓഫീസിൽ വച്ച് തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയില്‍  പറഞ്ഞു.

കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അടുത്ത ശനിയാഴ്ച വിധിപറയും. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസ് തീർപ്പാക്കിയിരുന്നു.

ഫോൺകെണി വിവാദവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി മാദ്ധ്യമ പ്രവർത്തക പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശീന്ദ്രന് അനുകൂലമായി യുവതി മൊഴി മാറ്റിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം: നിലപാട് വ്യക്തമാക്കി കാനം രംഗത്ത്

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ...

news

ഈ വിവാദത്തില്‍ ദുരൂഹതയുണ്ട്; കേസ് 2014ല്‍ ഒത്തുതീര്‍ന്നത് - കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് കോടിയേരി

സാമ്പത്തിക തട്ടിപ്പ് കേസ് നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ...

news

‘മിനി കൂപ്പര്‍’ അച്ഛന്റെ ‘ഔഡി’ മകന്‍ !‍; വിപ്ലവം ജയിക്കട്ടെ; പോസ്റ്റ് വൈറല്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകന്‍ ബിനോയ് കോടിയേരിയേയും പരിഹസിച്ച് ...

news

13 കോടിയുടെ വമ്പന്‍ തട്ടിപ്പ്: ബിനോയിക്കെതിരെ പരാതിയുണ്ടെന്ന് ദുബായ് കമ്പനി - മകനെതിരെ കേസില്ലെന്ന് കോടിയേരി

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തിന് ...

Widgets Magazine