ഭാര്യയുടെ കൂടെ കിടക്കുന്നത് കാമുകനെന്ന് തെറ്റിദ്ധരിച്ചു; അച്ഛൻ വെട്ടിയത് സ്വന്തം മകനെ !

ഹൈദരാബാദ്, ശനി, 27 ജനുവരി 2018 (13:55 IST)

Lover , Father , Mother , Son , Murder , Police , ഭാര്യ , ഭര്‍ത്താവ് , മകന്‍ , അവിഹിതം, കൊലപാതകം , കൊലപാതക ശ്രമം , പൊലീസ് , കേസ് , കാമുകന്‍

ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് അമ്മയോടൊപ്പം കിടക്കുകയായിരുന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. വെട്ടേറ്റ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലുള്ള ഗുട്ടുപാലെ ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
 
കഴിഞ്ഞ കുറച്ചു നാളുകളായി സോമണ്ണ എന്നയാള്‍ക്ക് തന്റെ ഭാര്യയെ സംശയമുണ്ടായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം മനസ്സില്‍ വെച്ച് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് ഭാര്യയുടെ കൂടെ ആരോ കിടക്കുന്നത് അയാള്‍ കണ്ടത്. ഉടന്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ അയാളെ മഴുവെടുത്ത് ആക്രമിക്കുകയായിരുന്നു. 
 
പിന്നീടാണ് ആത്ത് മകനാണെന്ന കാര്യം സോമണ്ണ തിരിച്ചറിഞ്ഞത്. അച്ഛന്റെ ആക്രമണത്തില്‍ 14കാരനായ പരശുറാമിന്റെ കൈക്കും തോളെല്ലെിനും ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ കുറെ മാസങ്ങളായി അച്ഛനും മകനും തമ്മില്‍ നിരന്തര തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സോമണ്ണയ്ക്കെതിരെ ഐപിസി 307 പ്രകാരം കേസെടുക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമേരിക്കയ്‌ക്കൊപ്പം ഇന്ത്യയും ചൈനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു; ലക്ഷ്യം ചൈനയെ തകര്‍ക്കാന്‍ - പിണറായി

സിപിഎം സംസ്ഥാന സെക്രട്ടടി കോടിയേരി ബാലകൃഷ്ണന് പിന്നാലെ ചൈനയെ പുകഴ്ത്തി മുഖ്യമന്ത്രി ...

news

മൊഴി മാറ്റിയത് പേടികൊണ്ട്; ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ഹര്‍ജി - വിധി പറയുന്നത് മാറ്റി

മുൻ മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോൺ കെണിക്കേസ് തീർപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ...

news

കവര്‍ച്ചാശ്രമം ചെറുത്ത വൃ​ദ്ധ​യെ ക​ഴു​ത്തറുത്ത് കൊലപ്പെടുത്തി; സംഭവം ഡല്‍ഹിയില്‍

ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന എഴുപത്തിയഞ്ചുകാരിയെ വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റ​ത്ത് ...

news

പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേർ വാഹനമിടിച്ച് മരിച്ചു

പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേർ വാഹനമിടിച്ച് മരിച്ചു. തൃശൂർ എടമുട്ടം പാലപ്പെട്ടി ...

Widgets Magazine