ന്യൂഡല്‍ഹി|
BIJU|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2018 (18:51 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ 11 ക്രിമിനല്‍ കേസുകള്‍. രാജ്യത്തെ ഏറ്റവുമധികം ക്രിമിനല്‍ കേസുകള്‍ പേരിലുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് ഒന്നാം സ്ഥാനം.
ഫഡ്നാവിസിന്‍റെ പേരില്‍ 22 ക്രിമിനല്‍ കേസുകളാണുള്ളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഈ വിവരം പുറത്തുവിട്ടത്. മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
പിണറായിയുടെ പേരിലുള്ള 11 കേസുകളില്‍ ഒരെണ്ണം ഗൌരവ സ്വഭാവമുള്ളതാണ്. പിണറായിക്ക് തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ്. 10 ക്രിമിനല്‍ കേസുകളിലാണ് കേജ്‌രിവാള്‍ പ്രതിയായിട്ടുള്ളത്.
കേജ്‌രിവാളിന്‍റെ പേരിലുള്ള നാലുകേസുകള്‍ ഗൌരവ സ്വഭാവമുള്ളതാണ്. രാജ്യത്തെ ഏറ്റവും സമ്പത്തുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. ആന്ധ്ര മുഖ്യമന്ത്രിയുടെ സമ്പാദ്യം 177 കോടി രൂപയാണ്.