പിണറായി വിജയന്‍റെ പേരില്‍ 11 ക്രിമിനല്‍ കേസുകള്‍

ന്യൂഡല്‍ഹി, ചൊവ്വ, 13 ഫെബ്രുവരി 2018 (18:51 IST)

Pinarayi Vijayan, Arvind Kejriwal, Devendra Fadnavis, Chandrababu Naidu, Jayarajan,  പിണറായി വിജയന്‍, ദേവേന്ദ്ര ഫഡ്നാവിസ്, അരവിന്ദ് കേജ്‌രിവാള്‍, ചന്ദ്രബാബു നായിഡു, ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ 11 ക്രിമിനല്‍ കേസുകള്‍. രാജ്യത്തെ ഏറ്റവുമധികം ക്രിമിനല്‍ കേസുകള്‍ പേരിലുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് ഒന്നാം സ്ഥാനം.
 
ഫഡ്നാവിസിന്‍റെ പേരില്‍ 22 ക്രിമിനല്‍ കേസുകളാണുള്ളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഈ വിവരം പുറത്തുവിട്ടത്. മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 
 
പിണറായിയുടെ പേരിലുള്ള 11 കേസുകളില്‍ ഒരെണ്ണം ഗൌരവ സ്വഭാവമുള്ളതാണ്. പിണറായിക്ക് തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ്. 10 ക്രിമിനല്‍ കേസുകളിലാണ് കേജ്‌രിവാള്‍ പ്രതിയായിട്ടുള്ളത്. 
 
കേജ്‌രിവാളിന്‍റെ പേരിലുള്ള നാലുകേസുകള്‍ ഗൌരവ സ്വഭാവമുള്ളതാണ്. രാജ്യത്തെ ഏറ്റവും സമ്പത്തുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. ആന്ധ്ര മുഖ്യമന്ത്രിയുടെ സമ്പാദ്യം 177 കോടി രൂപയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയന്‍ ദേവേന്ദ്ര ഫഡ്നാവിസ് അരവിന്ദ് കേജ്‌രിവാള്‍ ചന്ദ്രബാബു നായിഡു ജയരാജന്‍ Jayarajan Devendra Fadnavis Chandrababu Naidu Pinarayi Vijayan Arvind Kejriwal

വാര്‍ത്ത

news

ഏഴു വയസുകാരനെ കൊന്ന് മൃതദേഹം സ്യൂട്ട് കേസില്‍ ഒരുമാസം സൂക്ഷിച്ചു; സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥി അറസ്‌റ്റില്‍

ഏഴു വയസുകാരെന കൊലപ്പെടുത്തി മൃതദേഹം ഒരു മാസത്തിലധികം സ്യൂട്ട് കേസില്‍ സൂക്ഷിച്ച യുവാവ് ...

news

സി പി എമ്മിനെ നേരിടാന്‍ കോണ്‍ഗ്രസ് അണികള്‍ ബിജെപിക്കൊപ്പം ചേരുക: കെ സുരേന്ദ്രന്‍

സി പി എമ്മിനെ നേരിടാന്‍ കോണ്‍ഗ്രസ് അണികള്‍ ബി ജെ പിക്ക് ഒപ്പം ചേരണമെന്ന് ബി ജെ പി നേതാവ് ...

news

ബസ് ചാർജ് കൂട്ടാൻ എൽഡിഎഫ് അനുമതി; മിനിമം ചാർജ് എട്ടു രൂപയാകും - വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ല

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് യോഗം അനുമതി നല്‍കി. ...

news

തല മൊട്ടയടിച്ചു, ഇനി വിരുന്ന് നല്‍കണമെന്ന്; ബലാത്സംഗത്തിനിരയായ 12കാരിയോടും കുടുംബത്തിനോടും നാട്ടുകൂട്ടത്തിന്റെ കൊടും ക്രൂരത

ബലാത്സംഗത്തിനിരയായ 12കാരിയേയും മാതാപിതാക്കളെയും ദ്രോഹിച്ച് നാട്ടുകൂട്ടം. പീഡനത്തിനിരയായ ...