കോട്ടയം|
JOYS JOY|
Last Modified ശനി, 28 മാര്‍ച്ച് 2015 (12:57 IST)
യു ഡി എഫില്‍ സെകുലറായി പോലും തുടരാന്‍ പി സി ജോര്‍ജിനെ അനുവദിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കൂടിയായ ധനമന്ത്രി കെ എം മാണി. പാര്‍ട്ടി വൈസ് ചെയര്‍മാനെ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് നിലനിര്‍ത്തുന്നത് അംഗീകരിക്കില്ലെന്നും മാണി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും മാണി പറഞ്ഞു. പാര്‍ട്ടി ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളില്‍ വ്യഴാഴ്ചയ്ക്കകം തീരുമാനം വേണം. ഇല്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നും മാണി വ്യക്തമാക്കി. പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി കത്തു നല്കിയിരുന്നു.
എന്നാല്‍, മുഖ്യമന്ത്രി അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കാതിരിക്കാന്‍ സമവായശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നേതാക്കള്‍ കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കൊന്നും മാണി വഴങ്ങിയില്ല.