സുകുമാരക്കുറുപ്പ് ഇപ്പോൾ മുസ്തഫയാണ്, വയസ്സ് 72

വ്യാഴം, 9 നവം‌ബര്‍ 2017 (08:16 IST)

കേരള പൊലീസിനെ മുഴുവൻ മൂന്ന് പതിറ്റാണ്ടായി വട്ടം ചുറ്റിക്കുന്ന സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി സൗദി അറേബ്യയിൽ സുരക്ഷിതനെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാം മതം സ്വീകരിച്ച് സുകുമാരക്കുറുപ്പെന്ന പേരും മാറ്റി സൗദിയിൽ സുരക്ഷിതനായി കഴിയുകയാണെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.
 
ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പിന്റെ ഇപ്പോഴത്തെ പേര് മുസ്തഫയെന്നാണ്. ഇപ്പോൾ വയസ്സ് 72. നാട്ടിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടെങ്കിലും പൊലീസിനേയും നിയമക്കുരുക്കിനേയും ഭയന്നാണ് വരാത്താതെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. സൗദിയിലെ മദീനയിലാണ് കുറുപ്പ് ഇപ്പോൾ താമസിക്കുന്നത്.
 
കുറുപ്പിന്റെ ഭാര്യയും മക്കളും കുവൈത്തിലാണു താമസം. ഇവർ കുവൈത്തിൽ സ്ഥിരതാമസമാക്കിയതോടെ കുറുപ്പ് ഗൾഫ് രാജ്യങ്ങളിൽ എവിടെയോ ഉണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. എന്നാൽ, ഇന്റർപോളിന്റെ സഹായത്തോടെ കുറുപ്പിനെ കണ്ടെത്താൻ ഒരു ശ്രമവും നടന്നില്ല. സൗദിയിൽ നിന്നും കുറുപ്പ് കുവൈത്തിലെത്തി കുടുംബക്കാരെ കാണാറുണ്ടെന്നാണ് വിവരം.
 
ചാക്കോ വധക്കേസിൽ ഒളിവിൽ പോയ സുകുമാരക്കുറുപ്പിനെ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാതെ വന്നതോടെ പിടികിട്ടാപ്പുള്ളി എന്ന് പ്രഖ്യാപിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സെപ്തംബർ അഞ്ചും ആ ഒന്നര മണിക്കൂറും ദിലീപിനു വിനയാകും? - ഹർജി ഹൈക്കോടതിയിൽ

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതും ...

news

സോളാർ റിപ്പോർട്ടും നടപടി റിപ്പോർട്ടും ഇന്ന് സഭയിൽ; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

സോളർ കേസിൽ ജസ്റ്റിസ് ജി ശിവരാജൻ കമ്മിഷൻ റിപ്പോർട്ടും അതിലുള്ള നടപടി റിപ്പോർട്ടും ഇന്ന് ...

news

സോളാർ കേസ്; തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി, പൊതു അന്വേഷണം മതിയെന്ന് മന്ത്രിസഭ

സോളാർ കേസിൽ തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണ ...

news

കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരം; നോട്ട് അസാധുവാക്കലിനെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്ത്

നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികം നരേന്ദ്ര മോദി സര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ ...

Widgets Magazine