ഗുരുഗ്രാം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ കൊലപാതകം: പരീക്ഷ മാറ്റാൻ വേണ്ടിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്ലസ് വണ്‍ വിദ്യാർഥിയുടെ മൊഴി

റയൻ സ്‌കൂളിലെ കൊലപാതകം പരീക്ഷ മാറ്റാൻ വേണ്ടിയെന്ന് വിദ്യാർഥിയുടെ മൊഴി

ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 8 നവം‌ബര്‍ 2017 (14:55 IST)
ഹരിയാനയിലെ ഗുരുഗ്രാം റയാന്‍ സ്‌കൂളിലെ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിബി‌ഐ കസ്റ്റഡിയിലെടുത്ത പതിനൊന്നാം ക്ലാസ് വിദ്യാർഥി കുറ്റം സമ്മതിച്ചു. പരീക്ഷ മാറ്റിവയ്ക്കാൻ വേണ്ടിയായിരുന്നു ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ വിദ്യാർഥി സിബിഐയ്ക്ക് മൊഴി നല്‍കി.

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്ലസ് വൺ വിദ്യാർഥിയുടെ അറസ്റ്റോടെ നിർ‌ണയക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഈ കേസിൽ സ്കൂൾ ബസ് ഡ്രൈവറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥി പ്രദ്യുമ്നന്‍ ഠാക്കൂറാണ് കൊല്ലപ്പെട്ടത്.

കേസ് അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രദ്യുമ്നന്റെ പിതാവ് വരുൺ ചന്ദ്ര ഠാക്കൂർ ഹർജി നൽകിയിരുന്നു. ബസ് ജീവനക്കാരും മറ്റുള്ളവരുമെല്ലാം കുട്ടികളുടെ ശുചിമുറിയാണ് ഉപയോഗിച്ചിരുന്നത് എന്നതാണു പ്രധാന വീഴ്ചയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡ്രൈവറെ അറസ്റ്റ് ചെയ്തത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :