സി പി എമ്മും പോപ്പുലർ ഫ്രണ്ടും തമ്മിൽ അവിശുദ്ധ ബന്ധം, അഭിമന്യുവിന്റെ കൊലപാതകം സർക്കാർ ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് രമേഷ് ചെന്നിത്തല

Sumeesh| Last Modified വ്യാഴം, 12 ജൂലൈ 2018 (17:36 IST)
തിരുവനന്തപുരം: സി പി എമ്മും പോപ്പുലർ ഫ്രണ്ടും തമ്മിൽ അവിശുദ്ധ ബന്ധം ഉള്ളതിനാലാണ് അഭിമന്യുവിന്റെ കൊലയാളിയെ ഇതേവരെ പിടികൂടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. അഭിമന്യുവിന്റെ കൊലപാതകം പൊലീസും സർകാരും ചേർന്ന് ഒതുക്കി തീർക്കാനാണ് ശ്രമിക്കുന്നത് എന്നും ചെന്നിത്തല ആരോപിച്ചു.

മതൃഭൂമി ന്യൂസിലെ അവതാരകൻ വേണുവിനെതിരെ കേസെടൂത്തതിൽ പ്രതിശേധിച്ച് പത്ര പ്രവർത്തക യൂണിയൻ സംഘടിപ്പിച്ച പ്രതിശേധ യോഗത്തിലാണ് സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. സർകാരിന് മാധ്യമങ്ങളോട് അസഹിഷ്ണുതയാണെന്നും. മാധ്യമങ്ങളെ നിയന്ത്രിക്കാനാണ് പിണറായിയും മോദിയും ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മോദി അധികാരത്തിൽ വന്നതിന് ശേഷം പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും വിദേശ യാത്രകളിൽ നിന്ന് മാധ്യമ പ്രവർത്തകരെ വിലക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയാണ് കേരളത്തിൽ നടക്കുന്നത് എന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :