യുഡിഎഫിന് തിരിച്ചടി; ഹർത്താലിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി - രമേശ് ചെന്നിത്തലയോട് വിശദീകരണം തേടി

കൊച്ചി, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (15:58 IST)

 UDF , Ramesh chennithala , Sojan , strike , Congress , യുഡിഎഫ് , ഹര്‍ത്താല്‍ , രമേശ് ചെന്നിത്തല , ഹൈക്കോടതി

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ഒക്ടോബര്‍ 16ന് യുഡിഎഫ് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കോടതി വിശദീകരണം തേടി.

ഹർത്താലിനെതിരേ കോട്ടയം സ്വദേശിയായ സോജൻ എന്നയാൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. രമേശ് ചെന്നിത്തലയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

ഹർത്താലുകളെക്കുറിച്ച് ജനങ്ങൾക്ക് ഭയമുണ്ട്. അവർക്ക് സുരക്ഷയൊരുക്കേണ്ടത് സർക്കാരുകളുടെ ബാധ്യതയാണ്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തണം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം വരുന്ന ഹർത്താലുകൾ കാരണമുണ്ടാകുന്ന ഭയാശങ്കകൾ അകറ്റാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. ഹർത്താലിനെതിരായ സുപ്രീംകോടതി നിർദ്ദേശങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആഗ്രഹിച്ചത് ആണ്‍കുട്ടിയെ; ആറു ദിവസം പ്രായമുള്ള പെൺകുട്ടിയെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി

ആറു ദിവസം പ്രായമുള്ള പെൺകുട്ടിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ടു ...

news

ആരുഷിയെ കൊന്നത് മാതാപിതാക്കളല്ല!

വിവാദമായ ആരുഷി കൊലപാതകക്കേസില്‍ ആരുഷിയുടെ മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് അലഹബാദ് ...