ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് കെ സി വേണുഗോപാല്‍, സാമ്പത്തിക ചൂഷണം ആരംഭിച്ചത് ഉമ്മന്‍‌ചാണ്ടിയുടെ വിങ്ങ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സരിത എസ് നായര്‍

കൊച്ചി, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (15:23 IST)

കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ തട്ടിപ്പുകേസിൽ സോളാർ കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയ്ക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ശരിയാണെന്ന് സരിത എസ് നായർ.
 
വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായപ്പോഴും നീതിക്കൊപ്പം നിന്ന മുഖ്യമന്ത്രിയുടെ നിലപാടുകൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും സരിത വ്യക്തമാക്കി. അവസാനം തനിക്ക് നീതി ലഭിച്ചെന്നും തന്റെ ഭാഗം കേള്‍ക്കുവാന്‍ സോളാർ കമ്മീഷൻ മനസ്സ് കാണിച്ചെന്നും സരിത വ്യക്തമാക്കുന്നു.
 
തന്നെ ആദ്യം ചതിച്ചത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാലാണെന്നും സരിത പറഞ്ഞു. അദ്ദേഹമാണ് തന്നെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നും ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍ നിന്നായിരുന്നു സാമ്പത്തിക ചൂഷണം തുടങ്ങിയതെന്നും സരിത വ്യക്തമാക്കി. 
 
നേതാക്കള്‍ തമ്മിലുള്ള വൈരാഗ്യം പോലും മറ്റുള്ള സ്ത്രീകളെ ഉപയോഗിച്ച് തീര്‍ക്കുന്ന നടപടികള്‍വരെ ഇവരുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. താന്‍ ഒരിക്കലും പാര്‍ട്ടിയെ കുറ്റം പറയില്ല. പക്ഷേ തര്‍ക്കത്തിനുപോലും ഫോണ്‍ റേപ്പ് നടത്തുന്ന കൂട്ടമാണിതെന്നും സരിത നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. 
 
താന്‍ ഒരു സാധാരണ സ്ത്രീയാണെന്നും വേണുഗോപാല്‍ എത്ര ഉന്നതനായാലും അത് തനിക്ക് പ്രശ്നമല്ലെന്നും സരിത പറഞ്ഞു. നിരവധി പെണ്‍കുട്ടികളും സ്ത്രീകളും അയാളുടെ പക്കലുണ്ട്. ഇഷ്ടത്തോടെയാണ് ഇതെല്ലാം ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല, പക്ഷെ ഇഷ്ടമല്ലാതെ ഉപയോഗിക്കുന്നിടത്താണ് പ്രശ്നമെന്നും സരിത കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സോളാര്‍ കേസ് ഉമ്മന്‍ചാണ്ടി വിജിലന്‍സ് പിണറായി വിജയന്‍ സരിത എസ് നായര്‍ രമേശ് ചെന്നിത്തല കെ.സി വേണുഗോപാല്‍ Vigilance Solar Case Pinarayi Vijayan Ramesh Chennithala Kc Venugopal Saritha S Nair

വാര്‍ത്ത

news

സോളാര്‍ റിപ്പോര്‍ട്ട്: ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി - ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

സോളാർ കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളിൽ നിന്നും നീക്കി. ഇവര്‍ക്കെതിരെ ...

news

സരിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ലൈംഗികമായി ഉപയോഗിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെ കോണ്‍ഗ്രസിലെ പ്രമുഖരെ പ്രതിസന്ധിയുടെ ...

news

പിണറായി കളിക്കുന്നത് നാലാംകിട രാഷ്ട്രീയം: എ കെ ആന്റണി

കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിൽ സോളാർ കമ്മീഷന്റെ റിപ്പോർട്ടിൽ ഉമ്മൻചാണ്ടി ...