സോളാര്‍ നടപടിക്കിടയിലും വേങ്ങരയില്‍ റെക്കോര്‍ഡ് പോ​ളിം​ഗ്

സോളാര്‍ നടപടിക്കിടയിലും വേങ്ങരയില്‍ റെക്കോര്‍ഡ് പോ​ളിം​ഗ്

   Vengara by election news , Vengara , Congress , UDF , election , വേങ്ങര തെരഞ്ഞെടുപ്പ് , പോളിംഗ് ശതമാനം , സോളാര്‍ കേസ്
മ​ല​പ്പു​റം| jibin| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2017 (19:22 IST)
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ റെക്കോര്‍ഡ് പോ​ളിം​ഗ്. ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നില്ലെങ്കിലും 70 ശതമാനത്തിന് മുകളില്‍ പോ​ളിം​ഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. വേങ്ങര മണ്ഡലത്തിൽപ്പെട്ട എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.

അന്തിമ സൂചനകൾ പുറത്തുവരുമ്പോൾ പോളിംഗ് ശതമാനം ഇതിനേക്കാൾ വർദ്ധിക്കുമെന്നാണ് കരുതുന്നത്. 2016-നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.7 ശതമാനം പോ​ളിം​ഗാണ് വേങ്ങരയില്‍ രേഖപ്പെടുത്തിയത്. ആ​റു​മാ​സം മു​മ്പ് ന​ടന്ന ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍‌ 67.70 ശ​ത​മാ​നം പോളിംഗാണ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആദ്യ മണിക്കൂറുകളിൽ മന്ദഗതിയിൽ ആയിരുന്ന പോളിംഗ് ഉച്ചയോടെ ചൂട് പിടിച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്നുവ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 43 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വോട്ടെടുപ്പിൽ ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 165 പോളിങ് ബൂത്തുകളാണ് വോട്ടിങ്ങിനായി തയ്യാറാക്കിരുന്നത്.

സോളാർ തട്ടിപ്പു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം തന്നെ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് യു ഡി എഫ് കേന്ദ്രങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. സോളർ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻചാണ്ടിയെ രക്ഷപ്പെടുത്താന്‍ തിരുവഞ്ചൂർ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :