മൂന്നാറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭൂമി കയ്യേറ്റം; കയ്യേറ്റം നടക്കുന്നത് സിപിഐഎമ്മിന്റെ ഒത്താശയോടെ

ഇടുക്കി, ശനി, 2 സെപ്‌റ്റംബര്‍ 2017 (07:58 IST)

Widgets Magazine

ഒരു ഇടവേളയ്ക്കുക്ക് ശേഷം വീണ്ടും മൂന്നാറില്‍ ഭൂമി കയ്യേറ്റം. അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെയുള്ള നടപടി തുടരുമ്പോഴാണ് ഉദ്യോഗസ്ഥരുടെ കുട്ടു പിടിച്ച് ചിലര്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നത്. സ്‌റ്റോപ്പ് മെമ്മോ നല്‍കിയ പഴയ മൂന്നാര്‍ ഇക്കോ നഗര്‍, കോളനി എന്നിവിടങ്ങളിലാണ് അനധികൃതമായി ഭൂമി കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. 
 
അനധികൃത നിര്‍മാണം പൊളിച്ചുനീക്കിയെന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയ സ്‌പെഷ്യല്‍ തഹസില്‍ദാരെ സബ്കളകറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ സസ്‌പെന്റ് ചെയ്തിരുന്നു. പഴയ മൂന്നാര്‍ ഇക്കോ നഗര്‍, എന്നിവിടങ്ങളിലാണ് നിര്‍മാണങ്ങള്‍ പുനഃരാംരംഭിച്ചിരിക്കുന്നത്. മുന്‍പ് അവധി ദിവസങ്ങളിലായിരുന്നു നിര്‍മാണങ്ങള്‍ നടത്തിയിരുന്നുത്. 
 
എന്നാല്‍ നിലവില്‍ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ എല്ലാ ദിവസവും നിര്‍മാണങ്ങള്‍ നടക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലവും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. അനധികൃത നിര്‍മ്മാണം തടയാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘വിനായകനും കുടുംബത്തിനും നീതിവേണം’; തിരുവോണനാളില്‍ പട്ടിണി സമരം നടത്തുമെന്ന് ദളിത് സംഘടന

തൃശ്ശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് ...

news

കശ്മീരില്‍ പൊലീസ്​വാഹനത്തിന്​നേരെ തീവ്രവാദി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗറിനടുത്തുള്ള​പാന്ഥ ചൗക്കിൽ പൊലീസ്​ വാഹനത്തിന്​ നേരെ തീവ്രവാദി ആക്രമണം. ...

news

യാതൊന്നും അനുവദിക്കില്ല; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കോ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിക്കോ ...

Widgets Magazine