കേരളം പിടിക്കാന്‍ സുരേഷ് ഗോപി മന്ത്രിയായേക്കും; കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഞായറാഴ്ച - വമ്പന്‍ അഴിച്ചു പണിയുമായി മോദിയും അമിത് ഷായും

ന്യൂഡല്‍ഹി, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (21:15 IST)

Widgets Magazine
  BJP , Narendra modi , modi , RSS , Suresh gopi , amit shah , modi , നരേന്ദ്ര മോദി , ബിജെപി , പുനഃസംഘടന , സുരേഷ് ഗോപി , കുമ്മനം രാജശേഖരന്‍ , കേന്ദ്രമന്ത്രിമാര്‍

കേ​ന്ദ്ര മന്ത്രിസഭയുടെ പുന:സംഘടന ഞായറാഴ്ച ഉണ്ടാകുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഞയാറാഴ്ച രാവിലെ 10 മണിയോടെ മൂന്നാമത്തെ പുനസംഘടനാ ചിത്രം വ്യക്തമാകും. പുതിയ മന്ത്രിമാരുടെ സത്യപ്രതിഞ്ജയും അന്നുണ്ടാകും.

എന്‍ഡിഎ മുന്നണിയിലെത്തിയ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിനും, അണ്ണാഡിഎംകെയ്ക്കും ക്യാബിനറ്റ് ബെര്‍ത്ത് കിട്ടുമെന്നാണ് സൂചനകള്‍. അതിനൊപ്പം പുനഃസംഘടനയിൽ കേരളത്തിനും പ്രാതിനിധ്യം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. സുരേഷ് ഗോപിയോ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോ മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.  

ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെ എട്ട് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ക്ക് മാറ്റമുണ്ടായേക്കും. നൈപുണ്യ വികസന സഹമന്ത്രി രാജീവ്​ പ്രതാപ്​ റൂഡി, ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹൻ സിംഗ്​, ജല വിഭവ സഹമന്ത്രി സഞ്ജീവ്​ ബല്യാൻ, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ്​ സിംഗ്​ എന്നിവര്‍ രാജിവച്ചു. കൂടുതൽ മന്ത്രിമാർ സ്ഥാനമൊഴിഞ്ഞേക്കുമെന്നും​ റിപ്പോർട്ടുകളുണ്ട്​.

ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കര്‍ണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. രാജസ്ഥാന് പുന:സംഘടനയില്‍ മികച്ച പ്രാതിനിധ്യം കിട്ടിയേക്കുമെന്നാണ് അറിയുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും 3 മന്ത്രിമാര്‍ ഉണ്ടായേക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യാതൊന്നും അനുവദിക്കില്ല; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കോ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിക്കോ ...

news

ഗുര്‍മീതിന്റെ ജയില്‍ ജീവിതം എങ്ങനെ പോകുന്നു ?; വെളിപ്പെടുത്തലുമായി സഹതടവുകാരന്‍

കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് ഗുര്‍മീതിന്റെ വിവരങ്ങള്‍ ...

news

ദിലീപിനെ പുറത്തിറക്കുമെന്ന് വാശി; പ്രധാനമന്ത്രി ജനപ്രിയനായകനെ രക്ഷിക്കുമോ ? - നീക്കം ശക്തമാക്കി ഫെഫ്ക അംഗം

കേസില്‍ ദിലീപിന്റെ റിമാന്‍‌ഡ് കാലാവധി നീട്ടിക്കൊണ്ടു പോകുന്നതില്‍ ദുരൂഹതയുണ്ട്. താരത്തിന് ...

news

കമൽഹാസൻ പിണറായിയോട് തന്റെ ആഗ്രഹം വെളിപ്പെടുത്തി; വിവരങ്ങള്‍ പുറത്തുവിടാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ടെന്ന് ...

Widgets Magazine