ഓണാഘോഷ പരിപാടികള്‍ക്കിടെ ക്ലാസ് മുറിയിലിരുന്നു മദ്യപാനം; ചോദ്യം ചെയ്ത ടീച്ചറെ അവര്‍ ചെയ്തത്... നാലുപേര്‍ അറസ്റ്റില്‍

കുതുരുത്തി, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (15:10 IST)

Widgets Magazine

സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലുമെല്ലാം ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. എന്നാൽ ഞീഴൂർ ഐഎച്ച്ആർഡി കോളേജിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് അരങ്ങേറിയ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഓ​ണം ആ​ഘോ​ഷി​ക്കുന്നതിനിടയില്‍ ക്ലാ​സ് മു​റി​യി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യും അത് ചോദ്യം ചെയ്ത അ​ധ്യാ​പ​ക​രെ ഭീ​ഷി​ണി​പെ​ടു​ത്തു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പാ​ളി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാണ് പൊ​ലീ​സ് നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തത്. 
 
കോ​ള​ജി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്നതിനിടെ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ്സ് മു​റി​യി​ലി​രു​ന്ന മ​ദ്യ​പി​ക്കുകയായിരുന്നു. ഇക്കാര്യമറിഞ്ഞെത്തി​യ അ​ധ്യാ​പ​ക​ർ ക്ലാ​സ്സ് മു​റി​യി​ലെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കു നേ​രേ ത​ട്ടി ക​യ​റുകയും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​കയും ചെയ്തു. തുടര്‍ന്ന് സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പ്രി​ൻ​സി​പ്പ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട് കോ​ള​ജ് പ​രി​സ​ര​ത്ത് നി​ന്ന് പോകാന്‍ ആ​വ​ശ്യ​പ്പെ​ട്ടു. 
 
ഇതോടെ പ്രി​ൻ​സി​പ്പ​ളി​നുനേരെ കൈ​യ്യേറ്റ ശ്രമമുണ്ടായി.  ഈ സമയത്ത് കോ​ള​ജി​ന്‍റെ പ്ര​ധാ​ന​ക​വാ​ടം അ​ട​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യും വി​ദ്യാ​ർ​ഥി​ക​ൾ കൈ​യ്യേ​റ്റം ചെ​യ്തു. പ്രശ്നം രൂക്ഷമായതോടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ നി​റു​ത്തി​വ​ക്കുകയും തുടര്‍ന്ന് പ്രി​ൻ​സി​പ്പ​ൾ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പാ​ളി​ന്‍റെ പ​രാ​തി​യുടെ അടിസ്ഥാനത്തില്‍ കോ​ളേ​ജി​ലെ നാ​ല് മൂ​ന്നാം​വ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​ലെ​ടു​ക്കു​കയായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ഞാനിവിടെ തീര്‍ച്ചയായും ദീര്‍ഘനാള്‍ ഉണ്ടാകും’: തെരേസ മേയുടെ അതിമോഹമെന്ന് പാര്‍ട്ടി എംപിമാര്‍

ലണ്ടന്‍ ∙ വരുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ താനുണ്ടാകുമെന്ന ...

news

യോഗിയുടെ ഗോരഖ്പൂരില്‍ വീണ്ടും കൂട്ട ശിശുമരണം; 24 മണിക്കൂറിനകം മരിച്ചത് 16 കുഞ്ഞുങ്ങള്‍ - ആശങ്കയില്‍ രക്ഷിതാക്കള്‍

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം. ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

news

'ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന് വേണ്ടി': ടിപി രാമകൃഷ്ണന്‍

കേരളത്തില്‍ ബാറുകള്‍ക്കുണ്ടായിരുന്ന ദൂരപരിധിയില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ നടപടി ...

news

പൊമ്പിളെ ഒരുമയ്ക്കെതിരായ വിവാദ പരാമര്‍ശം; എം എം മണിക്കെതിരായ കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്

മൂന്നാറില്‍ പൊമ്പിളൈ ഒരുമയ്ക്കെതിരെ മന്ത്രി എം എം മണി നടത്തിയ വിവാദ പരാമർശം സുപ്രീംകോടതി ...

Widgets Magazine