ഹോട്ടലിലെ ബാത്ത്‌റൂമില്‍ ക്യാമറ; പ്രതിയെ കൈകാര്യം ചെയ്ത് യുവതി

ഭക്ഷണശാലയിലെ ബാത്ത്‌റൂമില്‍ ക്യാമറ; പ്രതിയെ കൈകാര്യം ചെയ്ത് യുവതി

കൊച്ചി| AISWARYA| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (12:51 IST)
ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ കൈകാര്യം ചെയ്ത് യുവതി. എറണാകുളം ജില്ലാകോടതിക്ക് സമീപമുള്ള രത്‌നവിലാസം ഹോട്ടലിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഭക്ഷണം കഴിക്കുവാന്‍ എത്തിയതാണ് യുവതി. ഇവിടെ ബാത്തുറൂമില്‍ എത്തിയപ്പോഴാണ് ഒളിച്ച് വച്ചിരിക്കുന്ന മൊബൈല്‍ കണ്ടെത്തിയത്.

ഇത് എടുത്ത് നോക്കിയപ്പോഴാണ് ഇതിന്റെ ക്യാമറ ഓണ്‍ ആണെന്ന് കണ്ടത്. പുറത്തിറങ്ങിയ യുവതി പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് അസം സ്വാദേശിയായ ഫിറോസ് എന്നയാളെ അറസ്റ്റ് ചെയതു. ഇയാളുടെ ഫോണില്‍ നിന്നും ഇത്തരത്തില്‍ നിരവധി ദൃശ്യങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഹോട്ടലിലെ ബാത്ത്‌റൂമില്‍ ക്യാമറ; പ്രതിയെ കൈകാര്യം ചെയ്ത് യുവതി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :