പ്രേമം കവിതയാക്കാനും സിനിമയെടുക്കാനുമുള്ളതാണ്, കാഞ്ചനമാല ആയാലും ഹാദിയ ആയാലും; വൈറലായി ശ്രീബാലയുടെ പോസ്റ്റ്

ചൊവ്വ, 28 നവം‌ബര്‍ 2017 (13:40 IST)

വിഷയത്തിന്റെ പശ്ചാത്തലത്തിൽ സംവിധായികയും എഴുത്തുകാരിയുമായ കെ. മേനോൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്രേമം കവിതയെഴുതാനും കഥയാക്കാനും സിനിമ എടുക്കാനും മാത്രമുള്ളതാണെന്ന് ശ്രീബാല പറയുന്നു. 
 
ശ്രീബാലയുടെ പോസ്റ്റ്:
 
പ്രേമം കവിതയെഴുതാനും കഥയാക്കാനും സിനിമ എടുക്കാനും ഉള്ളതാണ്. അത് ജീവിക്കാനുള്ളതല്ല; ഫേസ്ബുക്കിലായാലും ജീവിതത്തിലായാലും. പ്രേമം വ്യക്തിയോട് തോന്നാം. ഏതെങ്കിലും മതത്തിനോടും ആവാം. പ്രേമിച്ചതിനെ /പ്രേമിച്ചയാളെ വിശ്വസിച്ചാൽ നീ അനുഭവിക്കും എന്നതാണ് പലരുടേയും ഉപദേശം. ജാതിയും മതവും നോക്കി അറേഞ്ച് മാരേജ് നടത്തി സ്ത്രീധനവും നല്കി പെൺമക്കളെ വീട്ടിൽ നിന്നും എന്നെന്നേക്കുമായി പറഞ്ഞു വിട്ട് അന്യയാക്കുന്ന രീതിയിൽ സ്ത്രീകൾ അനുഭവിക്കുന്നില്ലേ?
 
മുതിർന്നാലും മക്കൾ തങ്ങളുടെ ഇഷ്ടപ്രകാരം മാത്രം ജീവിക്കേണ്ടവരാണ് , അവരെ വളർത്തി വിദ്യാഭ്യാസം നൽകി സ്വന്തമായി ചിന്തിക്കാനും ജീവിക്കാനും പ്രാപ്തരാക്കിയ ശേഷവും അവർ തങ്ങൾ വരയ്ക്കുന്ന വൃത്തതിനകത്ത് മാത്രമേ കിടന്ന് കറങ്ങാവൂ എന്ന് വിചാരിക്കുന്ന മാതാപിതാക്കൾ ഉളളിടത്തോളം കാലം പെൺകുട്ടികൾ വീട്ടിൽ തടവിലാവുക തന്നെ ചെയ്യും. അത് കാഞ്ചന മാലയായാലും ഹാദിയയായാലും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒരു തീവ്രവാദിയെക്കൊണ്ട് എന്റെ മകളെ കെട്ടിച്ചില്ലേ? - നെഞ്ചു തകർന്ന് ഹാദിയയുടെ അമ്മ

ഒരു തീവ്രവാദിയെക്കൊണ്ട് എന്റെ മകളെ കെട്ടിച്ചില്ലേയെന്ന് ഹാദിയയുടെ മാതാവ്. ഹാദിയയുടെ ...

news

'ഒരു കഥ സൊല്ലട്ടുമാ' - വിജയ് സേതുപതിയോട് മഞ്ജു വാര്യർ

താരസമ്പന്നമായിരുന്നു പത്തൊൻപതാമത് ഏഷ്യാവിഷൻ ഫിലിം അവാർഡ്. ബോളിവുഡ് താരങ്ങളായ ദീപിക ...

news

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തെത്താന്‍ വൈകും; കേസ് ഒത്ത് തീര്‍പ്പാക്കണമെന്ന ഹര്‍ജി ഡിസംബര്‍ 12ലേക്ക് മാറ്റി

ഗതാഗതമന്ത്രിയായ എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തെത്താന്‍ വൈകും. ഫോണ്‍കെണി കേസ് ഒത്ത് ...

news

'എം എം മണിയെ പാർട്ടി മാർക്കിസം പഠിപ്പിക്കണം, മന്ത്രിയുടേത് മുതലാളിമാരുടെ ഭാഷ'; സിപിഎമ്മിനോട് ബിനോയ് വിശ്വം

നീലകുറിഞ്ഞി ഉദ്യാന വിഷയത്തില്‍ മന്ത്രി എംഎം മണിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവും ...

Widgets Magazine