ഹാദിയയ്ക്കു പഠനം തുടരാം, ഭ​ർ​ത്താ​വി​നൊ​പ്പ​മോ അ​ച്ഛ​നൊ​പ്പ​മോ പോ​കേണ്ട; അശോകന്റെ വീട്ടുതടങ്കല്‍ പൊളിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി, തിങ്കള്‍, 27 നവം‌ബര്‍ 2017 (18:05 IST)

hadiya case,	advocate,	conversion,	marriage,	islam,	hindu,	woman, supreme court,	delhi,	kochi,	india,	ഹാദിയ കേസ്,	മതപരിവർത്തനം,	വിവാഹം,	ഇസ്ലാം,	മുസ്ലീം, ഹിന്ദു,	സ്ത്രീ,	സുപ്രീംകോടതി,	ദില്ലി,	കൊച്ചി,	ഇന്ത്യ , ന്യൂഡല്‍ഹി
അനുബന്ധ വാര്‍ത്തകള്‍

ഹാദിയയെ സ്വതന്ത്രയായി വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഹാദിയയെ ഭർത്താവിനൊപ്പവും അച്ഛനൊപ്പവും വിടാനാകില്ലെന്നും വ്യക്തമാക്കിയ കോടതി, സേലത്തെ കോളേജ് ഹോസ്റ്റലിൽ താമസിച്ച് ഹാദിയക്ക് പഠനം തുടരാമെന്നും പറഞ്ഞു. മാത്രമല്ല, സര്‍വകലാശാല ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും കോടതി ഉത്തരവിലൂടെ അറിയിച്ചു. 
 
ജനുവരി മൂന്നിന് ഈ കേസ് വീണ്ടും പരിഗണിക്കും. ഡല്‍ഹിയില്‍ നിന്ന് ഹാദിയയെ കോളേജിലേക്ക് കൊണ്ടുപോകാം. അതുവരെ അവര്‍ കേരളാ ഹൗസില്‍ താമസിക്കണം. ഹാദിയയെ സേലത്തെ കോളേജിലേക്കെത്തിക്കേണ്ട ചെലവ് കേരള സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.
 
തനിക്ക് സ്വാതന്ത്ര്യം വേണമെന്നും തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മാത്രമല്ല, ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കോടതി മുമ്പാകെ അറിയിച്ചു. 
 
കഴിഞ്ഞ പതിനൊന്നു മാസമായി താന്‍ മാനസികപീഡനം അനുഭവിക്കുകയാണ്. മാതാപിതാക്കളുടെ സമ്മര്‍ദം മൂലമാണ് വീടുവിട്ടതെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. മനുഷ്യനെന്ന പരിഗണന തനിക്ക് ലഭിക്കണമെന്നും ഭര്‍ത്താവിനെ കാണണമെന്നും ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഹാദിയ കേസ് മതപരിവർത്തനം വിവാഹം ഇസ്ലാം മുസ്ലീം ഹിന്ദു സ്ത്രീ സുപ്രീംകോടതി ദില്ലി കൊച്ചി ഇന്ത്യ ന്യൂഡല്‍ഹി Islam Hindu Woman Delhi Kochi India Advocate Conversion Marriage Supreme Court Hadiya Case

വാര്‍ത്ത

news

ദരിദ്രരെയും ദരിദ്ര കുടുംബത്തില്‍നിന്ന് വരുന്നവരെയും പരിഹസിക്കരുത്; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദിയുടെ ഗുജറാത്ത് പര്യടനം

രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി ...

news

ഒരു പഴം കഴിച്ചാല്‍ ഇത്ര പുകിലാകുമോ ? പ്രശസ്ത ഗായികയ്ക്ക് സംഭവിച്ചത് !

പഴം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാണോ ? അതിന്റെ വീഡിയോ പുറത്തുവന്നാല്‍ പൊലീസ് അറസ്റ്റ് ...

news

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അഞ്ച് വര്‍ഷത്തിന് ശേഷം നാടകീയ അറസ്റ്റ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവിനെ ...

news

രാജ്യസ്നേഹം കൂട്ടാന്‍ സ്‌കൂളുകളില്‍ കുട്ടികള്‍ ജയ് ഹിന്ദ് അഭിസംബോധന ചെയ്യണം; പുതിയ ഉത്തരവുമായി സര്‍ക്കര്‍

സ്‌കൂളുകളില്‍ കുട്ടികള്‍ ജയ് ഹിന്ദ് പറഞ്ഞ് മാത്രമേ അഭിസംബോധന ചെയ്യാന്‍ പാടുള്ളു എന്ന ...