നുണ പറഞ്ഞ് വീട്ടിലെത്തി, പറഞ്ഞതിനും മുമ്പേ തിരിച്ചെത്തി; ദിലീപിനെ കണ്ട് കാവ്യ വിതുമ്പിക്കരഞ്ഞു!

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (10:57 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസിലെ ഗ്ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് അമ്പത്തിയാറ് ദിവസത്തിനു ശേഷം ആദ്യമായി സ്വന്തം വീട്ടില്‍ എത്തി. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം താരം ജയിലില്‍ തിരിച്ചെത്തുകയും ചെയ്തു. അനുവദിച്ച രണ്ടു മണിക്കൂര്‍ പൂര്‍ത്തിയാകാന്‍ പത്ത് മിനിറ്റ് ബാക്കി നില്‍ക്കേ ദിലീപ് നല്ലകുട്ടിയായി ജയിലില്‍ തിരിച്ചെത്തി. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാലു മണിക്കൂര്‍ നേരം ആവശ്യപ്പെട്ടെങ്കിലും രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു കോടതി അനുവദിച്ചത്.  
 
അച്ഛന്‍ മരിച്ചതിനു ശേഷം എല്ലാവര്‍ഷവും താന്‍ പങ്കെടുക്കുന്ന ചടങ്ങാണെന്ന് പറഞ്ഞായിരുന്നു ദിലീപ് കോടതിയില്‍ നിന്നും അനുമതി വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദിലീപ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും മാനുഷിക പരിഗണനയുടെ പേരില്‍ ദിലീപിന് കോടതി അനുമതി നല്‍കുകയായിരുന്നു. 
 
വീട്ടിലെത്തിയ ദിലീപിനെ കണ്ട് കാവ്യാ മാധവനും ദിലീപിന്റെ സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ വിതുമ്പിക്കരഞ്ഞു. ദിലീപ് വീട്ടിലെത്തിയ നിമിഷങ്ങൾക്കകം തന്നെ ചടങ്ങുകൾ ആരംഭിക്കുകയും ഒമ്പതുമണിയോടെ അവസാനിക്കുകയും ചെയ്‌തു. പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ ദിലീപിന്റെ പദ്മസരോവരത്തിലാണ് ചടങ്ങുകള്‍ നടന്നത്.
 
മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികണ് താരത്തിനുണ്ടായിരുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മുറ്റത്തും പുറത്തുമായി പൊലീസ്; സുരക്ഷാവലയം ഭയന്ന് ഫാന്‍‌സ്, എതിര്‍പ്പില്ലാതെ ദിലീപ് - ഒടുവില്‍ നല്ല കുട്ടിയായി ജയിലില്‍ തിരിച്ചെത്തി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ...

news

ദിലീപ് ഇനി വെളിച്ചം കാണില്ല, ആ പാളിച്ച ഒരിക്കല്‍ കൂടി സംഭവിക്കില്ല?! - ആരോപണം ശക്തമാകുന്നു

അന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് ജനപ്രിയ നടന്‍ ദിലീപിന്റെ ഒരു മണിക്കൂറിനു ലക്ഷങ്ങളായിരുന്നു ...

news

'ഞാന്‍ മരിച്ചില്ലെങ്കില്‍ എന്റെ അമ്മയെ അവര്‍ കൊല്ലും’ - പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്

ബ്ലൂ വെയില്‍ ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പൊലീസും ...

Widgets Magazine