Widgets Magazine
Widgets Magazine

ദിലീപിനെ അപ്പുണ്ണി ഒറ്റുകൊടുത്തതിന് പിന്നിലൊരു കാരണമുണ്ട്! - ദിലീപ് പോലും വിചാരിക്കാത്ത കാരണം!

ബുധന്‍, 2 ഓഗസ്റ്റ് 2017 (14:33 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ ആലുവ സബ്ജെയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് കേസിന്റെ തുടക്കം മുതല്‍ തിരിച്ചടികള്‍ ആയിരുന്നു. ദിലീപിനെതിരെ പള്‍സര്‍ സുനി മൊഴി നല്‍കിയതും ഹൈക്കോടതി ജാമ്യം നിഷേധിച്ചതും ഒടുവില്‍ മനഃസാക്ഷി സൂക്ഷിപ്പുകാരനായ അപ്പുണ്ണിയുടെ മൊഴി വരെ ദിലീപിന് തിരിച്ചടിയായിരുന്നു.
 
കേസില്‍ ദിലീപ് അറസ്റ്റിലായതു മുതല്‍ അപ്പുണ്ണിയെന്ന സുനില്‍‌രാജ് ഒളിവിലായിരുന്നു. കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് അപ്പുണ്ണി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍‌കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പുണ്ണി പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അപ്പുണ്ണിയെ പൊലീസ് വിട്ടയക്കുകയായിരുന്നു. 
 
കേസില്‍ ദിലീപിനെതിരെ അപ്പുണ്ണി മൊഴി നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സെറ്റിലെ വെറുമൊരു ഡ്രൈവറായിരുന്ന സുനിൽ രാജ് എന്ന അപ്പുണ്ണിയുടെ ആത്മാർത്ഥത കണ്ട്‌ ദിലീപ് തന്റെ ഡ്രൈവറാക്കുകയായിരുന്നു. കുറച്ച് നാളുകൊണ്ട് ദിലീപിന്റെ മനസ്സ് കീഴടക്കിയ സുനിൽ രാജ് ദിലീപിന്റെ അപ്പുണ്ണിയായി മാറി. മറ്റാരോടും പറയാൻ മടിച്ചിരുന്ന രഹസ്യങ്ങളെലാം കൂടപ്പിറപ്പിനെ പോലെ അപ്പുണ്ണിയുമായി ദിലീപ് പങ്കുവയ്ച്ചു.
 
കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയാമെന്നും ജയിലിൽ നിന്ന് സുനി അയച്ച കത്തിന്റെ കാര്യം സംസാരിക്കാൻ ഏലൂരിൽ പോയിരുന്നുവെന്നും അപ്പുണ്ണി മൊഴി നൽകി. ദിലീപിന്റെ സഹായി എന്ന നിലയില്‍ പല സിനിമ ലൊക്കേഷനുകളില്‍ പോയിരുന്നുവെന്നും പലരേയും കണ്ടിട്ടുണ്ടെന്നും അപ്പുണ്ണി മൊഴി നല്‍കി. സുനി തന്നെ ഫോണിൽ വിളിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞു. സുനിയെ അറിയില്ലെന്ന ഭാവത്തിൽ താൻ സംസാരിച്ചത് ദിലീപ് പറഞ്ഞതനുസരിച്ചെന്നും അപ്പുണ്ണി വെളിപ്പെടുത്തി. 
 
കേസില്‍ താനും പ്രതിയാകുമോ എന്ന ഭയമാണ് അപ്പുണ്ണിയെ ദിലീപിനെതിരെ സംസാരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദിലീപിന് പുറത്തിറങ്ങാനുള്ള അവസാന അവസരമാണ് അപ്പുണ്ണിയിലൂടെ പോലീസുകാർ അടച്ചത്. ദിലീപ് ഒരിക്കലും വിചാരിച്ചുകാണില്ല തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ അവസാന നിമിഷം തന്നെ കൈവിടുമെന്ന്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഷാരൂഖിനെ വിശ്വസിച്ച് ‘ഷേവിങ് ക്രീം’ ഉപയോഗിച്ച യുവാവിന് എട്ടിന്റെ പണികിട്ടി; കിട്ടിയ പണി ഇരട്ടിയാക്കി കിങ്ങ് ഖാന് തിരിച്ചു കൊടുത്തു !

കിങ്ങ് ഖാന്‍ അഭിനയിച്ച് സാക്ഷ്യപ്പെടുത്തിയ ഷേവിങ് ക്രീം ഉപയോഗിച്ചയാള്‍ക്ക് എട്ടിന്റെ ...

news

ദിലീപിന്റെ ബന്ധുക്കളില്‍ നിന്നും പൊലീസിന് അറിയേണ്ടത് ഒരു കാര്യം മാത്രം; രണ്ടു പേര്‍ ഉടന്‍ അറസ്‌റ്റിലാകും - ചതിച്ചത് അപ്പുണ്ണി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ രണ്ട് അറസ്റ്റിനു കൂടി ...

news

മുകേഷ് പറഞ്ഞപ്പോള്‍ ഓഹോ, പിസി ജോര്‍ജ്ജ് പറഞ്ഞപ്പോള്‍ ആഹാ; പൂഞ്ഞാര്‍ പുലിയെ എല്ലാവര്‍ക്കും പേടിയോ?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പലരും നടിയെ പിന്തുണച്ചും, അല്ലാതെയും ...

news

ഈ ഡോക്ടര്‍ക്കൊരു ബിഗ് സല്യൂട്ട്! സ്വന്തം പ്രസവവേദന കടിച്ചമര്‍ത്തി അവര്‍ മറ്റൊരു യുവതിയുടെ പ്രസവമെടുത്തു!

ഇത് ഡോക്ടര്‍ അമന്‍ഡ ഹെസ്സ്. ഫിസിഷ്യന്‍സ് മോംസ് ഗ്രൂപ്പിലെ ഡോക്ടറാണ്. ഒരൊറ്റ ഫെസ്ബുക്ക് ...

Widgets Magazine Widgets Magazine Widgets Magazine