ദിലീപിന്റെ ബന്ധുക്കളില്‍ നിന്നും പൊലീസിന് അറിയേണ്ടത് ഒരു കാര്യം മാത്രം; രണ്ടു പേര്‍ ഉടന്‍ അറസ്‌റ്റിലാകും - ചതിച്ചത് അപ്പുണ്ണി

കൊച്ചി, ബുധന്‍, 2 ഓഗസ്റ്റ് 2017 (14:13 IST)

  Actress attack , Dileep , pulsar suni , Appunni , suni , kochi , police , പള്‍സര്‍ സുനി , യുവനടി , ദിലീപ് , കാവ്യ മാധവന്‍ , സുനി , പീഡനം , അപ്പുണ്ണി

 
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് അറസ്‌റ്റിന് മൂന്നോടിയായിട്ടുള്ള നീക്കമാണെന്നാണ് പുറത്തുവരുന്ന സൂചന.

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഡ്രൈവറായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രണ്ടു മാസത്തോളം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല. ദിലീപിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ദിലീപിന്റെ സഹോദരീ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുന്നത്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭർത്താവാണ്. ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികൾ കൂട്ടിയോജിപ്പിക്കാനുള്ള മൊഴികളാണു പൊലീസ് ഇപ്പോൾ തേടുന്നത്. സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മൊഴിയെടുക്കലിലൂടെ അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.

ദിലീപിന്റെ മനേജരും ഡ്രൈവറുമായ അപ്പുണ്ണി നല്‍കിയ മൊഴി കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകും. ദിലീപിനെതിരെയാണ് അപ്പുണ്ണി മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണ് ഒളിവില്‍ പോയതെന്നാണ് അപ്പുണ്ണി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. കൂടാതെ മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും  പൊലീസിന്റെ നിരീക്ഷണത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുകേഷ് പറഞ്ഞപ്പോള്‍ ഓഹോ, പിസി ജോര്‍ജ്ജ് പറഞ്ഞപ്പോള്‍ ആഹാ; പൂഞ്ഞാര്‍ പുലിയെ എല്ലാവര്‍ക്കും പേടിയോ?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പലരും നടിയെ പിന്തുണച്ചും, അല്ലാതെയും ...

news

ഈ ഡോക്ടര്‍ക്കൊരു ബിഗ് സല്യൂട്ട്! സ്വന്തം പ്രസവവേദന കടിച്ചമര്‍ത്തി അവര്‍ മറ്റൊരു യുവതിയുടെ പ്രസവമെടുത്തു!

ഇത് ഡോക്ടര്‍ അമന്‍ഡ ഹെസ്സ്. ഫിസിഷ്യന്‍സ് മോംസ് ഗ്രൂപ്പിലെ ഡോക്ടറാണ്. ഒരൊറ്റ ഫെസ്ബുക്ക് ...

news

യുവനടിയുടെ ആരോപണം: സെന്‍സര്‍ കോപ്പി ചതിച്ചു - ജീൻപോളും ശ്രീനാഥ് ഭാസിയും അറസ്റ്റിലായേക്കും

യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും, നടിയുടെ ശരീരം മറ്റൊരു നടിയെ ഉപയോഗിച്ച് ...

news

ദിലീപിന്റെ മാത്രമല്ല, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഇടപാടുകള്‍ അന്വേഷിക്കണം; മഞ്ജുവിനെയും ഉള്‍പ്പെടുത്തണം - പിസി ജോര്‍ജ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന് ...