Widgets Magazine
Widgets Magazine

പീഡനം നടന്നെന്നു കരുതി മുഖം മറച്ച് നടക്കില്ല, ഡെറ്റോള്‍ ഒഴിച്ചു തേച്ചു കഴുകി ജോലിക്ക് പോകും; പിസി ജോര്‍ജിന് മറുപടിയുമായി സുജ സൂസന്‍

കൊച്ചി, ബുധന്‍, 2 ഓഗസ്റ്റ് 2017 (12:52 IST)

Widgets Magazine

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ പലതവണയായി അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ പ്രതിഷേധം. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും ന​ടി ക്രൂരമായി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ന് തെ​ളി​വി​ല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 
 
ഇതിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സിനിമാ താരവും ആയ ഭാഗ്യലക്ഷ്മി രൂക്ഷമായ ഭാഷയില്‍ പിസി ജോര്‍ജിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ  എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജും പിസി ജോര്‍ജിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
 
പത്രസമ്മേളനം വിളിച്ച് ഇങ്ങനെ പറഞ്ഞത് രാഷ്ട്രീയത്തിലെ ഒരു കവലച്ചട്ടമ്പിയാണ് എന്ന് സുജ സൂസന്‍ ജോര്‍ജ് പരിഹസിക്കുന്നു. കവലച്ചട്ടമ്പിമാരുടെ നാവുകള്‍ വാടകയ്ക്ക് കിട്ടും. പിസി ജോര്‍ജ് നാവ് വില്‍ക്കുന്നു. ഈ നാവും പലപ്പോഴും പലര്‍ക്കുമായി വാടകയ്ക്ക് കൊടുത്തിട്ടുണ്ടുണ്ടെന്ന് സുജ വിമര്‍ശിക്കുന്നു. സ്ത്രീ പീഡനം, പട്ടിക ജാതി അവഹേളനം ഇവയൊക്കെ ചെയ്യുന്നവര്‍ക്കാണ്  ഈ നാവ് സാധാരണയായി വാടകയ്ക്ക് കിട്ടുക.
 
കുടാതെ അപമാനമായ രാഷ്ട്രീയക്കാരിലൊരാളാണിയാള്‍ എന്നും സുജ സൂസന്‍ ജോര്‍ജ് വിമര്‍ശിക്കുന്നു. ശരീരം കീറിപ്പറിഞ്ഞ് കുടൽമാല പുറത്തുവന്നാലേ സ്ത്രീ പീഡനമാകൂ എന്നാണ് നിയമനിർമാണ സഭയിലെ ഈ ബഹുമാന്യ അംഗം കരുതുന്നത്. ഏത് ലോകത്താണിയാള്‍ ജീവിക്കുന്നത് എന്ന് സുജ ചോദിക്കുന്നു. പെൺകുട്ടി പിറ്റേന്ന് ജോലിക്ക് പോകുന്നത് വലിയ അപരാധം. പീഡിപ്പിക്കപ്പെട്ടാല്‍ പിന്നെ എന്നെന്നേക്കുമായി ഇരുൾമുറിയില്‍ മിണ്ടാതിരിക്കണം എന്നാണ് പൊതുബോധമെന്നും വിമര്‍ശനമുണ്ട്.
 
കാലം മാറി എന്നതു നിങ്ങളറിയണം എന്ന് സുജ ഓര്‍മ്മപ്പെടുത്തുന്നു. ഇനി ഈ അപമാനങ്ങള്‍ സഹിക്കാനാവില്ല. അവയെ പുതിയ പെൺകുട്ടികള്‍ ചോദ്യം ചെയ്യും. ഡെറ്റോള്‍ ഒഴിച്ചു തേച്ചു കഴുകി ജോലിക്ക് പോകും. നീതിക്കായി പോരാടും,സംഘടിക്കും. വാടകനാവുകള്‍ എത്ര അലച്ചാലും സ്ത്രീകളുടെ ശബ്ദം ഉയരുക തന്നെ ചെയ്യുമെന്നും സുജ സൂസന്‍ ജോര്‍ജ് വ്യക്തമാക്കുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിന്റെ മാത്രമല്ല, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഇടപാടുകള്‍ അന്വേഷിക്കണം; മഞ്ജുവിനെയും ഉള്‍പ്പെടുത്തണം - പിസി ജോര്‍ജ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന് ...

news

നിസാമിന് ഒരുതരത്തിലുള്ള മാനസിക പ്രശ്‌നവുമില്ല; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാ‍മിന് ...

news

നാലുവയസുകാരന് മുന്നില്‍ അമ്മയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി

മാര്‍ക്കറ്റില്‍ പോയി മടങ്ങുകയായിരുന്ന യുവതിയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി. സൗത്ത് ...

news

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയോട് ജിഷ്ണു ചോദിച്ചത് ഒരേയൊരു കാര്യം! - ഇതുവരെ ഒരു കാമുകനും ചോദിക്കാത്ത ചോദ്യം!

പ്രണയം ചിലപ്പോഴൊക്കെ ആളുകളെ പൊട്ടന്മാര്‍ ആക്കാറുണ്ട്. പ്രേമിക്കുന്ന പെണ്ണ് ‘വളയാന്‍’ ...

Widgets Magazine Widgets Magazine Widgets Magazine