ദിലീപിന്റെ മാത്രമല്ല, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഇടപാടുകള്‍ അന്വേഷിക്കണം; മഞ്ജുവിനെയും ഉള്‍പ്പെടുത്തണം - പിസി ജോര്‍ജ്

തിരുവനന്തപുരം, ബുധന്‍, 2 ഓഗസ്റ്റ് 2017 (12:54 IST)

   Acter attack , PC george , pulsar suni , suni , police , Mohanlal , Manju warrier , mammootty , Dileep , ദിലീപ് , മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, യുവനടി , പിസി ജോർജ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന് പരോക്ഷമായ പിന്തുണയുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോർജ്.

അനധികൃതമായി സ്വത്തുണ്ടെങ്കിൽ മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, തുടങ്ങി എല്ലാ നടീ നടൻമാരുടെയും സ്വത്ത് വിവരങ്ങൾ അന്വേഷിക്കുകയും കണ്ടുകെട്ടുകയും വേണം. ദീലീപിനോട് മാത്രം കുശുമ്പ് കുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങി തിരിക്കേണ്ടെന്നും ജോർജ് കൂട്ടിച്ചേർത്തു.

ദീലീപിനെതിരെ 19 തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ പൊലീസിന് ഒന്നെങ്കിലും ജനങ്ങളെ മുന്നിൽ ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ല. അദ്ദേഹം തെറ്റുകാരന്‍ ആണെങ്കില്‍ ശിക്ഷക്കപ്പെടണമെന്നും എം എല്‍ എ പറഞ്ഞു.

അക്രമിക്കപ്പെട്ട നടിയെ അപമാനിച്ചുവെന്ന ആരോപണത്തിനും ജോര്‍ജ് മറുപടി നല്‍കി. ഫേസ്‌ബുക്ക് പേജ്  വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് മോഹൻലാൽ മമ്മൂട്ടി മഞ്ജു വാര്യർ യുവനടി പിസി ജോർജ് Police Mohanlal Mammootty Dileep Suni Acter Attack Pc George Pulsar Suni Manju Warrier

വാര്‍ത്ത

news

നിസാമിന് ഒരുതരത്തിലുള്ള മാനസിക പ്രശ്‌നവുമില്ല; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാ‍മിന് ...

news

നാലുവയസുകാരന് മുന്നില്‍ അമ്മയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി

മാര്‍ക്കറ്റില്‍ പോയി മടങ്ങുകയായിരുന്ന യുവതിയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി. സൗത്ത് ...

news

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയോട് ജിഷ്ണു ചോദിച്ചത് ഒരേയൊരു കാര്യം! - ഇതുവരെ ഒരു കാമുകനും ചോദിക്കാത്ത ചോദ്യം!

പ്രണയം ചിലപ്പോഴൊക്കെ ആളുകളെ പൊട്ടന്മാര്‍ ആക്കാറുണ്ട്. പ്രേമിക്കുന്ന പെണ്ണ് ‘വളയാന്‍’ ...