Widgets Magazine
Widgets Magazine

ടീച്ചർ വിളിച്ച ശേഷം ഗൗരി നേരെ കെട്ടിടത്തിനു മുകളിലേക്ക് പോയി, ഉയരത്തിൽ കൂപ്പുകൈയോടെ നിന്നിട്ടു താഴേയ്ക്ക് ചാടി !

ബുധന്‍, 1 നവം‌ബര്‍ 2017 (15:05 IST)

Widgets Magazine

ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു ചാടി മരിച്ച സംഭവത്തിലെ വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗൗരിയുടെ മരണത്തിൽ അധ്യാപികമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ സ്കൂൾ അധികൃതർക്കെതിരെ രംഗത്തു വന്നിരുന്നു. 
 
സംഭവത്തിൽ ഗൗരിയുടെ വീട്ടുക്കാരുടെ അവസ്ഥയും സ്കൂൾ അധികൃതരിടെ നിലപാടും വ്യക്തമാക്കുന്ന കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റായ കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
 
ശ്രദ്ധേയമാകുന്ന പോസ്റ്റ്:
 
സ്കൂൾ തുറന്നു. പക്ഷെ, ഞങ്ങൾക്ക് ഭയമാണ് ഇനി എങ്ങനെ കുട്ടികളെ പഠിപ്പിക്കണമെന്ന്. ഏത് രീതിയിലാണ് ഞങ്ങൾ അവരോടു ഇടപെടേണ്ടത്. അടി പാടില്ല, വഴക്കു പാടില്ല, ഇമ്പോസിഷൻ പാടില്ല. തെറ്റ് ചെയ്യുന്ന കുട്ടികളെ ഞങ്ങൾ എന്ത് ചെയ്യണം. പറഞ്ഞു തരു...!! കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിൽ ,ചെന്ന എന്നോട് കൂട്ടത്തോടെ അദ്ധ്യാപികമാർ ചോദിച്ചു.
 
കൊല്ലം ജില്ലയിലെ അതിപുരാതനമായ സ്കൂൾ ആണ്. ഞാൻ അവിടെ പഠിച്ചിട്ടില്ല..
മകൾ അവിടത്തെ അല്ല. പുറമെ നിന്നൊരു നാട്ട് കാരി എന്ന നിലക്ക് ,
അങ്ങേയറ്റം ബഹുമാന്യത ഉളള ഒരു വിദ്യാലയമാണ്. അവളൊരു നല്ല കുട്ടിയാണ് , അധികം മിണ്ടാറു പോലുമില്ല. ക്ലാസ്സിൽ കുരുത്തക്കേട് കാണിച്ച രണ്ടു പയ്യന്മാരെ , ഇവൾ ഉൾപ്പടെ രണ്ടു പെൺകുട്ടികളുടെ ഇടയ്ക്കു ഇരുത്തി.
 
അവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. സ്കൂൾ പ്രിൻസിപ്പൽ എന്നോട് പറഞ്ഞു..
ആൺകുട്ടികളെ അടക്കി ഇരുത്താൻ ചെയ്തതാണ്. അല്ലാതെ പെൺകുട്ടികളെ ശിക്ഷിച്ചതല്ല.. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു ഇടകലർന്നു ഇരിക്കരുത് എന്നുള്ളത് ഇവിടത്തെ നിയമം. അതൊരു ടീച്ചർ ശിക്ഷ ആയി നൽകിയത് തെറ്റ് തന്നെ ആണ്. അദ്ദേഹം പറഞ്ഞു.
 
[ അവർ ഒന്നിച്ചു ഇരുന്നല്ലേ പഠിക്കേണ്ടത് എന്ന് ഞാൻ ചോദിച്ചില്ല. പിന്നെ എന്തിനു ഈ മിക്സഡ് സ്കൂളിംഗ് എന്നും ചോദിച്ചില്ല. കാരണം, ഒരു സ്ഥാപനങ്ങൾക്കും ഓരോ നിയമം ഉണ്ട്. അതവരുടെ ശെരി ആണ്.]
 
പ്രിൻസിപ്പൽനോട് കുട്ടിയുടെ മാതാവ് വന്നു പരാതി പറഞ്ഞു. മകൾ ആ സംഭവത്തിൽ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്നു എന്നൊക്കെ, പ്രിൻസിപ്പൽ ടീച്ചർ നെ വഴക്കു പറയുകയും. അവർ രണ്ടു പേരും മാതാവിനോട് സോറി പറയുകയും ചെയ്തു. ഇത്, എന്നോട് പ്രിൻസിപ്പൽ പറഞ്ഞത്. ഇനി, മരണപ്പെട്ട ഗൗരിയുടെ 'അമ്മ' പറഞ്ഞത് ഇങ്ങനെ.
 
എന്റെ മകളുടെ, അക്ഷരയുടെ, കൂടെ പഠിച്ച കുട്ടിയാണ് ഗൗരി. വിവരം അറിഞ്ഞു ഇത്രയും ദിവസവും ഞാൻ അവളോട് ഗൗരവമായി അതേ കുറിച്ച് സംസാരിച്ചില്ല. അമ്മേ പേടിയാകുന്നു. ഇടയ്ക്കു അവൾ ഇതേ കുറിച്ച് സംസാരിക്കുകയും എന്നിട്ടു പറയുകയും ചെയ്യുന്നുണ്ട്. എന്തിനാ..? മോൾക്ക് അമ്മയില്ലേ എന്തും പറയാൻ..?
 
അവളെ ചേർത്ത് പിടിച്ചു അപ്പോഴൊക്കെ പറയുന്നുണ്ട്. ഇത് തന്നെ ഇന്ന് ആ അമ്മയും പറഞ്ഞു. നമ്മൾ കൂടെ നിന്നില്ല എന്ന് വരരുത്. ഒരു പ്രശ്നത്തിലും. അത് കൊണ്ടാണ്,
ആൺകുട്ടികളുടെ കൂടെ പിടിച്ചു ഇരുത്തി എന്ന് പറഞ്ഞപ്പോൾ ആദ്യം നേരിട്ട് പ്രശ്നം പരിഹരിക്കാൻ പറഞ്ഞു എങ്കിലും പിന്നെ സ്കൂളിൽ പോയത്. അവൾ അത്ര തകർന്നു പോയിരുന്നു. പറഞ്ഞു തീരുമ്പോഴേയ്ക്കും ആ ശബ്ദം ഇല്ലാതായി. എന്നോട് ചേർന്നിരിക്കുന്ന പൊന്നിനെ അവർ നോക്കി കരഞ്ഞു.
 
എന്ത് പ്രശ്നം ഉണ്ടായാലും മാതാപിതാക്കൾ കൂടെ നിൽക്കും എന്ന് ഉറപ്പുണ്ടേൽ, കുട്ടികൾ പിന്നെ പതറില്ല. ഈ അമ്മയും അച്ഛനും അങ്ങനെ ആയിരുന്നു. എന്നിട്ടും ഗൗരി എന്തിനു അത് ചെയ്തു. ഒരു ക്ലാസ്സിലെ കുട്ടി മറ്റു ക്ലാസ്സിൽ ചെല്ലരുതെന്ന നിയമം ഇവിടെ ഉണ്ട്. പ്രിൻസിപ്പൽ ന്റെ വാക്കുകൾ ആണ്.
 
അതേ, ആ നിയമം മിക്ക സ്കൂളുകളിലും ഉണ്ട്. പ്രത്യേകിച്ച്, മിക്സഡ് സ്കൂളുകളിൽ. അനിയത്തി സങ്കടപ്പെട്ടിരുന്ന സാഹചര്യത്തിൽ ചേച്ചി ക്ലാസ്സിൽ ചെല്ലുകയും അതിനെ തുടർന്നു രണ്ടു ക്ലാസ്സിലെ കുട്ടികളും തമ്മിൽ അടി ഉണ്ടാകുകയും ചെയ്തു. ആ ക്ലാസ്സിൽ പോകരുതെന്ന ഓർഡർ മാറി കടന്നാണ് കുട്ടി അത് ചെയ്തത്. അദ്ധ്യാപികമാർ പറയുന്നു.
 
അന്ന് ഉച്ചയ്ക്ക്, എട്ടാം ക്ലാസ്സിൽ എത്തിയ ടീച്ചർ അറിയുന്നു. പത്താം ക്ലാസ്സിലെ ചേച്ചി അവിടെ വന്നു പ്രശ്നം ഉണ്ടാക്കി. അത് ചോദിയ്ക്കാൻ എട്ടാം ക്ലാസ്സുകാർ , പത്താം ക്ലാസ്സിൽ പോയിട്ടുണ്ട്. അദ്ധ്യാപിക ഗൗരിയുടെ ക്ലാസ്സിൽ എത്തുന്നു. ഭക്ഷണം കഴിയ്ക്കാൻ പാത്രം തുറന്ന ഗൗരിയെ പുറത്തു വിളിച്ചു, ഇനി പ്രിൻസിപ്പാലിനോട് പറയുക ആണ് ചെയ്യുക എന്നും പറഞ്ഞു.
 
അവരുടെ പുറകെ ചെല്ലാതെ ഗൗരി, നേരെ പ്രൈമറി സെക്ഷൻ, കെട്ടിടത്തിൽ പോയി.
ആ കെട്ടിടത്തിന് നേരെ ഉള്ള ക്ലാസ്സിലെ കുട്ടികൾ നോക്കുമ്പോൾ. ഉയരത്തിൽ അവൾ നിൽക്കുന്നു.കൂപ്പുകൈയോടെ നിന്നിട്ടു താഴേയ്ക്ക് ചാടി. ഇതാണ് ഇന്ന് എനിക്ക് കിട്ടിയ ദൃക്‌സാക്ഷിയുടെ വിവരണം.
 
ഗൗരിയുടെ വീട്ടുകാർ അത് വിശ്വസിക്കുന്നില്ല. കാരണം , അവൾ പറഞ്ഞത് ചാടിയതല്ല എന്നത്രെ. അച്ഛനോടാണ് അവൾ അത് പറഞ്ഞതും. ''ആശുപത്രിയും ഈ സ്കൂളും ഒരു മാനേജ്‌മന്റ് ന്റെ കീഴിൽ ആണോ എന്നൊന്നും നോക്കിയിട്ടല്ല. അടുത്തുളള ഹോസ്പിറ്റൽ. അങ്ങോട്ട് കുട്ടിയെ കൊണ്ട് പോയ ടീച്ചറും സാറും പറഞ്ഞു. സാറിന്റെ കാറിലാണ് അവർ പോയത്. സ്കൂളിന്റെ ഓഫീസിൽ അറിയിച്ചു പോകാനുള്ള സാവകാശം പോലും എടുത്തില്ല. ഇടയ്ക്കു ഇടയ്ക്കു വല്ലാതെ ഞെരുങ്ങി നിലവിളിക്കുന്ന ആ മോൾടെ മുഖം മനസ്സിൽ നിന്നും പോകുന്നില്ല. ഉറങ്ങിയിട്ട് എത്ര ആയെന്നു അറിയോ..''ആ അദ്ധ്യാപിക കരയുക ആയിരുന്നു.
 
സ്കൂളിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചു , ഇപ്പോൾ പ്രതി പട്ടികയിൽ ഉള്ള പത്താം ക്ലാസ്സിലെ അദ്ധ്യാപിക ആ സമയത്ത് സ്കൂളിൽ ഇല്ല..ഹോസ്പിറ്റലിൽ നേരിട്ട് ചെല്ലുക ആയിരുന്നു.പക്ഷെ ,അവരും പെട്ടിരിക്കുന്നു.. എന്ത് അന്യായം ..? അദ്ധ്യാപികമാർ ചോദിക്കുക ആണ്.
 
ഈ പറയുന്നതിനോട് , ഗൗരിയുടെ വീട്ടുകാർ യോജിക്കുന്നില്ല. അവർ ഒന്നിച്ചാണ് കുട്ടിയെ harass ചെയ്തത്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതിനു ശേഷം ആണ്, എട്ടു ദിവസം കഴിഞ്ഞു കളക്ടർ വീട്ടിൽ എത്തിയത്.. അതാണോ വേണ്ടത്..? child welfare committe അംഗങ്ങൾ വന്നിരുന്നു.. അവർക്കു എന്തെങ്കിലും ചെയ്യാനാകുമോ..? ആ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി.
 
ഈ പറയുന്ന committe കാലാവധി കഴിഞ്ഞിട്ടു വര്ഷം മൂന്നിൽ കൂടുതലായി. ഏതു സർക്കാർ മാറി വന്നിട്ടും അതൊക്കെ അങ്ങനെ തന്നെ. ആകെ തകർന്നു ഇരിക്കുന്നവരുടെ പ്രതീക്ഷ തീരെയും വറ്റിക്കാൻ വയ്യ. ആശുപത്രി അധികൃതരുടെ അനാസ്ഥ...!
 
കണ്ണുതുറന്നു ജീവിക്കുന്ന ഒരു പൗരന് അതൊക്കെ എതിർക്കാൻ വയ്യ. സത്യാവസ്ഥ എന്താണെന്നു അറിയണം പക്ഷെ. നഷ്‌ടപ്പെട്ടത്‌ ആ അച്ഛനും അമ്മയ്ക്കും അനിയത്തിക്കും. ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ, പിന്നിൽ നിന്നും എന്റെ മോളെ എന്നൊരു ഏങ്ങൽ കേട്ടു.
 
ഉള്ളം വെന്തു നീറി പോയി. നെഞ്ചിൽ ഉണ്ടാക്കിയ ഭാരം മാറാൻ ഇനി എത്ര നാളെടുക്കും. അദ്ധ്യാപികമാർ, അവർ നിയമത്തിനു മുന്നിൽ വരണം. തെറ്റുകാർ അല്ലെങ്കിൽ തെളിയിക്കട്ടെ..! ഇതൊരു വർഗീയത ആക്കി മാറ്റാൻ ഇനിയും സാഹചര്യം ഉണ്ട്.. രാഷ്ട്രീയക്കാരുടെ നേരം പോക്കായി മാറ്റരുത്..,ഒരു കുഞ്ഞിന്റെ ജീവൻ..!
 
ഓരോ ക്ലാസ്സിലും മുപ്പതു കുട്ടികളിൽ കൂടുതൽ പാടില്ല.. തിങ്ങി നിരങ്ങി ഇരിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ.. അവരെ നിയന്ത്രിക്കാൻ പറ്റാത്ത അദ്ധ്യാപികമാരുടെ മനോനില.. ഒക്കെ മനസ്സിലാക്കണം.. ഇടയ്ക്കു മീറ്റിംഗ് വെയ്ക്കണം,.. ഒന്ന് അഴിച്ചു പണിയണം,,..വിദ്യാഭ്യാസ ചട്ടങ്ങൾ എങ്കിലും.. ഗൗരി മോളുടെ അവസ്ഥ ഇനിയും ഉണ്ടാകാതെ ഇരിക്കാൻ..Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസിന് മന്ത്രിമാരുണ്ടാകും; ഇനി എങ്ങോട്ടെന്ന് വെളിപ്പെടുത്തി തുഷാർ രംഗത്ത്

ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും കടുത്ത അവഗണന തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് ...

news

സ്‌ത്രീകളെ ശല്യം ചെയ്‌തു: സ്‌റ്റേഷനില്‍ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി സിഐ പാട്ടുപാടിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

സ്‌ത്രീകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് കസ്‌റ്റ്ഡിയിലെടുത്ത യുവാക്കളെ അടിവസ്ത്രത്തില്‍ ...

news

രാഹുല്‍ ഗാന്ധിയുടെ ഐകീഡോ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ വൈറല്‍ !

കഴിഞ്ഞ കുറെ ദിവസങ്ങളായി നവമാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ...

news

ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് ജയിലില്‍ വിഐപി പരിഗണന !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിന് ഹരിയാനയിലെ അംബാല ...

Widgets Magazine Widgets Magazine Widgets Magazine