ഹൈഡ്രജൻ ബോംബ് പരീക്ഷണം: ഉത്തരകൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 മരണം - വാര്‍ത്ത പുറത്തു വിട്ടത് വിദേശ മാധ്യമങ്ങള്‍

ഹൈഡ്രജൻ ബോംബ് പരീക്ഷണം: ഉത്തരകൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 മരണം

 North Korea , nuclear test site , 200 dead , tunnel accident at North Korea , Kim Jong-un , ആണവ പരീക്ഷണം , ഉത്തരകൊറിയ , 200 മരണം , ടണല്‍ തകര്‍ന്നു , ഹൈഡ്രജൻ ബോംബ്
ല​ണ്ട​ൻ| jibin| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (19:45 IST)
ലോകത്തെ ഞെട്ടിച്ച ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയയുടെ മിസൈല്‍ പരീഷണ മേഖലയായ പ്യുഗെരിയില്‍ ടണല്‍ തകര്‍ന്ന് വീണ് 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉ​ത്ത​ര കൊ​റി​യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൽ മേ​ഖ​ല​യില്‍ സ്ഥിതി ചെയ്യുന്ന ടണലിലാണ് അപകടമുണ്ടായതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ മൂന്നിന് നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന്റെ മൂലകാരണമെന്നാണ് വിലയിരുത്തല്‍. പരീക്ഷണത്തില്‍ ദുര്‍ബലമായ ടണല്‍ ഇ​തേ​മാ​സം പ​ത്തി​നു ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ജാ​പ്പ​നീ​സ് ടി​വി​യെ ഉ​ദ്ധ​രി​ച്ച് സ്കൈ ​ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ആദ്യമുണ്ടായ അപകടത്തില്‍ ഏകദേശം 100 ആളുകളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ടണല്‍ തകര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. അതിശക്തമായ ഹൈഡ്രജൻ ബോംബ് പരീക്ഷണമാണ് ടണലില്‍ നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് ദുര്‍ബലമായ ടണല്‍ തകര്‍ന്നു വീണത്.

ആണവ പരീക്ഷണത്തെ തുടര്‍ന്ന് പര്‍വതങ്ങളുടെ അടിവാരത്തില്‍ 60 മുതല്‍ 100 മീറ്റര്‍ വരെ വിള്ളലുണ്ടായതായി മീറ്ററോളജിക്കല്‍ വകുപ്പ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് അ​മേ​രി​ക്ക ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ൽ വ​ർ​ഷി​ച്ച ആ​റ്റം ബോം​ബി​നെ​ക്കാ​ൾ ആ​റ് ഇ​ര​ട്ടി പ്ര​ഹ​ര​ശേ​ഷി​യു​ള്ള ഹൈ​ഡ്ര​ജ​ൻ ബോം​ബാ​ണ് ടണലില്‍ പരീക്ഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :