കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് മൂന്ന് മരണം

വടകരയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് മൂന്ന് പേര്‍ മരിച്ചു

കോഴിക്കോട്| സജിത്ത്| Last Modified ഞായര്‍, 29 ഒക്‌ടോബര്‍ 2017 (10:21 IST)
കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി കോഴിക്കോട് വടകര ദേശീയപാത മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫീസിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.

മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി സ്വദേശി അനന്തു, കൊയിലാണ്ടി കുറ്റിയാടിനിലയംകുനി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :