ചികിത്സിക്കാന്‍ പണമില്ലാതെയല്ല പാപ്പു മരിച്ചത്; അക്കൌണ്ടില്‍ ലക്ഷങ്ങള്‍

ശനി, 11 നവം‌ബര്‍ 2017 (12:14 IST)

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ആയിരുന്ന ജിഷയുടെ കൊലപാതകവും അതുമായി ബന്ധപ്പെട്ട അമ്മ രാജേശ്വരിയുടെ വിവാദ പ്രസ്ഥാവനകളും. ജിഷയുടെ മരണത്തെ തുടര്‍ന്നുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത് അമ്മ രാജേശ്വരിക്കായിരുന്നു.
 
അതേസമയം ജിഷയുടെ അച്ഛന്‍ പാപ്പുവിന് ഭക്ഷണത്തിനും മരുന്നിനും വകയില്ലായിരുന്നു. വാര്‍ദ്ധ്യക്യത്തിന്റെ അസുഖങ്ങള്‍ പിടിപ്പെട്ട അദ്ദേഹം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വീടിനു സമീപത്തുള്ള റോഡരുകിലായിരുന്നു പാപ്പുവിന്റെ അന്ത്യം. പാപ്പുവിന്റെ കൈയില്‍ പണമൊന്നും ഇല്ലെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്.
 
എന്നാല്‍, മരണത്തിന് ശേഷം പാപ്പുവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസും നാട്ടുകാരും ഞെട്ടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ടില്‍ അവശേഷിക്കുന്നത് 452000 രൂപ. മരണസമയം പാപ്പുവിന്റെ കയ്യില്‍ ഉണ്ടായിരുന്നത് മൂവായിരം രൂപ മാത്രമായിരുന്നു. 
 
ദാരുണമായി മരിച്ച ജിഷയുടെ പിതാവ് പാപ്പുവിന്റെ സമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഒരാവശ്യത്തിനു പോലും പണമില്ലാതിരുന്ന പാപ്പുവിന്റെ കയ്യില്‍ എങ്ങനെയാണ് ഇത്രയും വലിയൊരു തുക എത്തിയതെന്ന സംശയം പൊലീസിനും ഉണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗര്‍ഭിണിയെയും വൃദ്ധയെയും പെരുവഴിയില്‍ ഇറക്കിവിട്ട് ബാങ്കിന്റെ കൊടുംക്രൂരത

ഗര്‍ഭിണിയായ യുവതിയേയും 85 വയസുളള വൃദ്ധയേയും അടക്കമുളള ആറംഗകുടുബത്തെ പെരുവഴിയില്‍ ഇറക്കി ...

news

ബോറടി മാറ്റാന്‍ നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ !

ബോറടി മാറ്റാന്‍ ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ...

news

തോമസ് ചാണ്ടിക്ക് പിന്നാലെ ജോയ്സ് ജോര്‍ജും; പ്രതിരോധത്തിലായി എല്‍‌‌ഡി‌എഫ്, തല്‍ക്കാലം രക്ഷപ്പെട്ടെന്ന് കോണ്‍ഗ്രസ്

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിവാദം തീരുന്നതിനു മുന്നേ ഇടതുമുന്നണിയെ വീണ്ടും ...

news

ഇങ്ങനെയൊക്കെ തള്ളാമോ?; ബിജെപിക്കാരന്റെ തള്ള് കേട്ട് ട്രംപ് വരെ ഞെട്ടി !

മണ്ടത്തരം വിളിച്ചുപറയുന്നത് സംഘികളുടെ ജന്മാവകാശമാണെന്നാണ് പലരും പറയുന്നത്. അതൊരു ...