ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കില്ല

ജിഷ്ണു കേസ് ഏറ്റെടുക്കില്ലെന്ന് സിബിഐ സുപ്രിംകോടതിയെ അറിയിച്ചു

aparna| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (12:04 IST)
വിവാദമായ ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സിബിഐ വ്യക്കമാക്കി. കേസ് ഏറ്റെടുക്കില്ലെന്ന നിലപാട് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ജിഷ്ണുക്കേസ് അന്തര്‍ സംസ്ഥാന കേസ് അല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് അറിയിച്ചത്.

ഈ കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ വിശദീകരണം നല്‍കി. അതേസമയം, സിബിഐയുടെ നിലപാട് നിരാശാജനകമാണെന്ന് സുപ്രീം കോടതി പ്രതികരിച്ചു. നിലപാട് രേഖാമൂലം അറിയിക്കാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :