ജിഷ്ണു പ്രണോയ് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഹിജയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ജിഷ്ണു പ്രണോയ് കേസ്: സിബിഐ അന്വേഷണത്തിന് വിടണമെന്ന് അമ്മ മഹിജ

AISWARYA| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (08:11 IST)
ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും‍. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടുവെന്നും മഹിജ കോടതിയെ അറിയിക്കും.

കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ആരോപണം മഹിജ ഹര്‍ജിയില്‍ ഉന്നയിക്കും. അതിന് പുറമേ ജിഷ്ണു മരിച്ച് പത്തുമാസമാകുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും മഹിജ ചൂണ്ടികാണിക്കും.

ജിഷ്ണു തൂങ്ങിക്കിടക്കുന്നതായി കണ്ട കൊളുത്തും തുണിയും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ലെന്നും ഡിവൈഎസ്പിയും സിഐയും സംഭവ സ്ഥലം സന്ദര്‍ശിച്ചില്ലെന്നും മഹിജ ഹര്‍ജിയില്‍ ഉന്നയിക്കും. അതേസമയം കേസില്‍ പ്രതികളായ പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റേയും പ്രിന്‍സിപ്പല്‍ ശക്തിവേലിന്റേയും ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :