കുന്ദമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട്, ശനി, 2 സെപ്‌റ്റംബര്‍ 2017 (09:46 IST)

കുന്ദമംഗലത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പെരിങ്ങളം മില്‍മയ്ക്ക് സമീപം എടമ്പാട്ടില്‍ താഴത്ത് മറിയംബീവിയുടെ വീടിനു പുറകിലെ ചായ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന നാസറിന്റെ ഭാര്യ റംലയാണ് വെട്ടേറ്റ് മരിച്ചത്.
 
കൊടുവാള്‍ കൊണ്ട് ക്രൂരമായി വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. റംലയുടെ തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്ത്. റംലയുടെ നിലിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച് പിടയുന്ന റംലയെയാണ് കണ്ടത്. ഭര്‍ത്താവ് നാസര്‍ ഓടിപ്പോകുന്നതും കണ്ടിരുന്നു. 
 
ഉടന്‍ തന്നെ റംലയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. റംലയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍പ്പോയ നാസറിനെ പിന്നീട് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം കോഴിക്കോട് കൊലപാതകം പൊലീസ് Kerala Kozhicode Crime Police

വാര്‍ത്ത

news

ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെ തനിക്കെതിരെ തിരിച്ചുവിടാന്‍ ‘ചിലര്‍’ മനപ്പൂര്‍വ്വം ശ്രമിച്ചു; വെളിപ്പെടുത്തലുമായി നളിനി നെറ്റോ

സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ഉത്തരവാദിത്വം ...

news

മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ദളിത് വിദ്യാര്‍ത്ഥിനി ...

news

ഗുര്‍മീതിന്റെയും വളര്‍ത്തുമകളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ ...

news

‘എന്നെ പൂട്ടിയിടരുതേ, എനിക്ക് ഭയമാണ്’; ഗുര്‍മീത് അധികൃതരോട് കരഞ്ഞ് അപേക്ഷിക്കുകയാണെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം ഭക്ഷണം കഴിക്കുന്നില്ലെന്നും സദാ കരഞ്ഞു ...