വിപിന്റെ കൊലപാതകം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വിപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

murder,	case,	convict,	islam,	dead,	tirur,	malappuram,	police,	kerala,	latest malayalam news,	ഫൈസല്‍,	കൊലപാതകം,	കേസ്,	പ്രതി,	ഇസ്ലാം,	മരണം,	തിരൂര്‍,	മലപ്പുറം, പൊലീസ്,	കേരളം , പോലീസ്
തിരൂര്‍| സജിത്ത്| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2017 (08:16 IST)
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാള വിപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു‍. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനെ ആഗസ്റ്റ് 24നാണ് തിരൂര്‍ പുളിഞ്ചോട്ടില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പതിനാറ് പ്രതികളാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്.
ഇതില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയില്‍ പങ്കാളികളായവരുമുണ്ടായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :