കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വൃദ്ധന് ദാരുണാന്ത്യം

ഇരിട്ടി, വെള്ളി, 3 ഫെബ്രുവരി 2017 (14:29 IST)

Widgets Magazine

കാട്ടുതീ പടരാതിരിക്കാനായി ഫയര്‍ ലൈന്‍ തെളിക്കുന്ന ജോലിക്ക് പോയി മടങ്ങിവന്ന സംഘത്തെ ആക്രമിച്ചപ്പോള്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി വൃദ്ധന്‍ മരിച്ചു. ഇരിട്ടി താഴെ പാല്‍ച്ചുരം കോളനി നിവാസി ഗോപാലന്‍ എന്ന 60 കാരനാണ് സംഭവ സ്ഥലത്തു തന്നെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
 
കൊട്ടിയൂര്‍ വന മേഖലയ്ക്കടുത്ത് കണ്ടപ്പുനത്തിനടുത്ത് ഉള്‍‍വനത്തിലായിരുന്നു 16 അംഗ സംഘം ജോലി കഴിഞ്ഞ് മടങ്ങിവരവേ കാട്ടാനയുടെ ആക്രമണത്തില്‍ പെട്ടത്. സംഘത്തെ ഓടിച്ച കാട്ടാന താഴെവീണ ഗോപാലനെ ചവിട്ടികൊല്ലുകയായിരുന്നു. സംഘത്തിലെ അഞ്ച് പേര്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണു പരിക്കേറ്റ് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. 
 
പിന്നീട് വനപാലകരും പൊലീസും ചേര്‍ന്ന് കാട്ടാനയെ ഓടിച്ച ശേഷം ഗോപാലന്‍റെ മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് കൊട്ടിയൂര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മുട്ടത്തറ സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കുറിച്ച് പൊലീസിനു ...

news

കത്തിവച്ച് ഭീഷണിപ്പെടുത്തി മാല കവര്‍ച്ച: പതിനഞ്ചുകാരന്‍ പിടിയില്‍

അദ്ധ്യാപികയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ പയ്യനെ ഓടിച്ചിട്ടു പിടിച്ചു. പൊലീസില്‍ ...

news

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ചീഫ് സെക്രട്ടറി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ നീക്കണമെന്ന് ചീഫ് സെക്രട്ടറി എസ് എം ...

news

അഹമ്മദിന്റെ മരണം: ഇത് മുതിര്‍ന്ന നേതാവിനോട് കാട്ടിയ അനാദരം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി

മുന്‍ വിദേശകാര്യ സഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ ...

Widgets Magazine