എന്റെ സിനിമാജീവിതം നശിപ്പിക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല, ഒരുപാട് നോവിക്കരുത് – രാജസേനന്‍

ശനി, 15 ജൂലൈ 2017 (14:00 IST)

Widgets Magazine

നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ തുറന്നടിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അക്കൂട്ടത്തിലൊരാള്‍ ആണ് സംവിധായകന്‍ രാജസേനന്‍. തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍ക്കെതിരെ പ്രതികരണവുമായി രാജസേനന്‍ രംഗത്തെത്തിയിരിക്കുന്നു.
 
രാജസേനന്റെ വാക്കുകളിലേക്ക്:
 
ട്രോളിങ് നല്ല കലയാണ്, നല്ല തലയുള്ള ആളുകളാണ് ഇതിന് പിന്നില്‍. എന്നാല്‍ കുറച്ച് ന്യായീകരണങ്ങളും ഇതിന് വേണം. ഒരാളെ കളിയാക്കാം, എന്നാല്‍ അത് ഉപദ്രവമായി മാറരുത്.
 
ദിലീപിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പല ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ ആ ചര്‍ച്ചകളില്‍ ഞാന്‍ പറയാത്ത ചില കാര്യങ്ങള്‍ വച്ചാണ് എന്നെ ട്രോളു ചെയ്യുന്നത്. അതിലൊന്ന് എന്റെ സിനിമാജീവിതം തകര്‍ത്തത് ദിലീപ് ആണെന്ന് ഞാന്‍ പറഞ്ഞതായി ട്രോള് വന്നിരുന്നു. അത് തെറ്റാണ്. എന്റെ സിനിമാജീവിതം നശിപ്പിക്കാന്‍ ദിലീപ് ഒന്നും ചെയ്തിട്ടില്ല.
 
ഒരു സിനിമ, ദിലീപിനെ നായകനാക്കി തീരുമാനിച്ച വലിയൊരു പ്രോജക്ട്. ഞാന്‍ പോലും അറിയാതെ ദിലീപ് അതില്‍ നിന്നും മാറി. അത് ദിലീപിനും എനിക്കും അറിയാം. ഉദയ്കൃഷ്ണ–സിബി കെ തോമസ്, ദിലീപ് എന്നിവര്‍ക്ക് എന്റെ കയ്യില്‍ നിന്നാണ് അഡ്വാന്‍സ് തുക നല്‍കിയത്. അല്ലാതെ എന്റെ സിനിമാജീവിതത്തില്‍ ദിലീപ് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.
 
പിന്നെ അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്. ഇപ്പോഴത്തെ ഫിലിം മേക്കിങിന് ഒരുപാട് പ്രശ്നങ്ങളുണ്ട്. സിനിമയില്‍ ഇപ്പോള്‍ മുഴുവന്‍ നെഗറ്റീവ് കാര്യങ്ങളാണ്. എന്റെ സിനിമാജീവിതത്തില്‍ വലിയ ഇടവേള വരാന്‍ കാരണവും ഇതുകൊണ്ടാണ്. ഒരു നടന്റെ അടുത്ത് ചെല്ലുന്നു, അയാള് പറയുന്ന നായിക, ക്യാമറാമാന്‍, കഥ തിരുത്തിയെഴുതുക...ഈ പ്രവണത ശരിയല്ല, അതിനോട് എനിക്ക് ഒരിക്കലും യോജിക്കാനാകില്ല. 
 
ഞാനും തിരക്കഥ ഉണ്ടാക്കി നല്ലൊരു നിര്‍മാതാവിനെ കാത്തിരിക്കുകയാണ്. അല്ലാതെ നടന്റെ പുറകെ പോകാന്‍ എന്നെകിട്ടില്ല. എന്റെ സുഹൃത്ത് ജയറാമിന് അത് നന്നായി അറിയാം.
 
ജയറാം പോലും ആ രീതിയിലുള്ള പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ഞാന്‍ അദ്ദേഹത്തില്‍ നിന്നും അകന്നത്. ദിലീപ് എന്ന വളരെ കഴിവുള്ള നടന്‍ മലയാളസിനിമയില്‍ കൊണ്ടുവന്ന ഒരു രീതിയാണ് ഇത്. സംവിധായകന് ഒരു സ്ഥാനവുമില്ല, നിര്‍മാതാവ് കറിവേപ്പിലയാണ്. ഇതൊക്കെയാണ് സത്യങ്ങള്‍.
 
എന്റെ ജീവിതം തകര്‍ക്കാന്‍ ആരും ശ്രമിച്ചിട്ടില്ല, അതിന് നിന്നുകൊടുക്കുന്ന ആളല്ല ഞാന്‍. എന്റെ മോശമായിട്ടുണ്ടെങ്കില്‍ അതിന് കാരണം ഞാന്‍ തന്നെയാണ്. ട്രോള് ചെയ്യുന്നവരോട് ഒരു വാക്ക്, കളിയാക്കാം, എന്നാല്‍ ഒരുപാട് നോവിക്കരുത്.–രാജസേനൻ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് സുനിക്ക് തന്നെ ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണം ഇതോ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി സുനില്‍കുമാറിനെ നടന്‍ ദിലീപ് ...

news

ചോദിച്ചത് റെസ്റ്റ്, പക്ഷേ കിട്ടിയത് അറസ്റ്റ്; ചോദ്യം ചെയ്യുമ്പോഴും ഗോപാലകൃഷ്ണന്റെ കോമഡി അവസാനിക്കുന്നില്ല

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ മൂന്ന് ദിവസമാണ് അറസ്റ്റിന് ശേഷം പൊലീസ് ...

news

ദിലീപിന്റെ നായികയും പെട്ടു! നടിക്ക് മയക്കുമരുന്ന് കേസില്‍ പങ്ക്? എക്സൈസ് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍

നടന്‍ ദിലീപിന്റെ അറസ്റ്റാണ് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ...

news

നഴ്സുമാര്‍ സമരം നിർത്തിയാല്‍ ചർച്ചക്ക് തയ്യാര്‍; യുഎന്‍എ ഭാരവാഹികളോട് മുഖ്യമന്ത്രിയുടെ ഓഫീസ്

നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. ഈ മാസം 17ന് ...

Widgets Magazine