ക്വട്ടേഷൻ തുക കണ്ടെത്താൻ സുനിയുടെ വീട്ടിൽ പൊലീസ് പരിശോധന

എന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച തുക സുനിക്ക് ദിലീപ് നല്‍കിയതല്ല

പെരുമ്പാവൂർ| AISWARYA| Last Modified ശനി, 15 ജൂലൈ 2017 (11:19 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസില്‍ പൾസർ സുനിക്ക് ദിലീപ് നൽകിയെന്ന്
പറയപ്പെടുന്ന ക്വട്ടേഷൻ തുക കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. പണം കണ്ടെത്താന്‍
സുനിയുടെ വീട്ടിൽ പൊലീസെത്തിയിരുന്നു. സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

സുനിയുടെ അമ്മയുടെ അക്കൌണ്ടില്‍ നിക്ഷേപിച്ച തുകയുടെ ഉറവിടം എവിടെ നിന്നാണെന്ന് അറിയാന്‍ പൊലീസ് അമ്മയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, ചിട്ടി ഇടപാടിലൂടെ ലഭിച്ച പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും മറ്റൊന്നും ലഭിച്ചിട്ടില്ലെന്നും സുനിയുടെ അമ്മ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :