ചോദിച്ചത് റെസ്റ്റ്, പക്ഷേ കിട്ടിയത് അറസ്റ്റ്; ചോദ്യം ചെയ്യുമ്പോഴും ഗോപാലകൃഷ്ണന്റെ കോമഡി അവസാനിക്കുന്നില്ല

ചോദിച്ചത് റെസ്റ്റ്, പക്ഷേ കിട്ടിയത് അറസ്റ്റ്; ഗോപാലകൃഷ്ണന് കിട്ടിയ പണിയേ...

കൊച്ചി| AISWARYA| Last Modified ശനി, 15 ജൂലൈ 2017 (12:26 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ മൂന്ന് ദിവസമാണ് അറസ്റ്റിന് ശേഷം പൊലീസ് കസ്റ്റഡിയില്‍ കിട്ടിയത്. എന്നാല്‍ ഇതിന് മുന്‍പ് രണ്ട് ദിവസങ്ങളിലായി ഏതാണ്ട് 25 മണിക്കൂറുകളോളം ദിലീപിനെ ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ ചോദ്യം ചെയ്യലില്‍ ദിലീപ് സഹകരിക്കുന്നില്ല എന്നാണ് പൊലീസിന്റെ പരാതി.

ഗൗരവമായ ചോദ്യം ചെയ്യലിനിടയിലും ദിലീപ് തന്റെ ഹാസ്യം ഉപേക്ഷിക്കുന്നില്ലെന്ന വിവരവും പൊലീസ്
പുറത്ത് വിട്ടിരുന്നു. മിമിക്രി താരമായിട്ടാണ് ദിപീല് സിനിമയില്‍ പ്രവേശിക്കുന്നത്. സിനിമയില്‍ എത്തിയപ്പോള്‍ ഹാസ്യതാരമായി. പിന്നീട് ജനപ്രിയ നായകനായി മാറുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിനിടയിലും ദിലീപ് തമാശ വിടുന്നില്ല എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

ദിലീപിന്റെ ഈ പ്രതികരണം ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷം ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഷൂട്ടിങ് തിരക്കുകള്‍ക്കിടെ താന്‍ ദൈവത്തോട് പത്ത് ദിവസം റെസ്റ്റ് തരണേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ദൈവം കേട്ടത് അറസ്റ്റ് എന്നാണെന്ന് തോന്നുന്നുവെന്ന് ചോദ്യം ചെയ്യലിന്റെ ഇടവേളയില്‍ ദിലീപ് പൊലീസുകാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :