അമ്മയോടുള്ള ദേഷ്യത്തിനു മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു; അയല്‍‌വാസി സ്ത്രീ പിടിയില്‍

ശനി, 11 നവം‌ബര്‍ 2017 (09:26 IST)

അമ്മയോടുള്ള ദേഷ്യത്തിനു മൂന്നരവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കുറ്റത്തിനു അയല്‍‌വാസിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വില്ലിവാക്കത്ത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഭാരതി നഗറില്‍ താമസിക്കുന്ന വെങ്കിടേഷ് - ജയന്തി ദമ്പതികളുടെ മൂന്നരവയസ്സുകാരിയായ മകള്‍ കാവ്യയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍‌വാസിയായ ദേവിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ദേവിയും ജയന്തിയും തമ്മില്‍ ചില തകര്‍ക്കങ്ങളില്‍ നിന്നി‌രുന്നു. കൊലപാതകം നടന്ന ദിവസം വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ദേവി കുട്ടിയെ എടുത്തുകൊണ്ട് പോയി ബക്കറ്റിലെ വെള്ളത്തില്‍ മുക്കിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. 
 
ജയന്തിയോടുള്ള ദേഷ്യം തീര്‍ക്കാനാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചുവെന്ന്‌ പൊലീസും വെളിപ്പെടുത്തി. ദേവിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുന്നണി നാറുകയാണ്; തോ​മ​സ് ചാ​ണ്ടി​യെ പുറത്താക്കണമെന്ന് കാനം

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ സമർപ്പിച്ച ...

news

തോമസ് ചാണ്ടി രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; സർക്കാരിന് നിയമോപദേശം ലഭിച്ചു - അടിയന്തര മന്ത്രിസഭാ യോഗം മറ്റന്നാള്‍

പിണറായി വിജയന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ ...

news

ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തോ ?; ഞെട്ടിച്ച് സുധീരനും ചെന്നിത്തലയും

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍റെ സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ...

news

മരണവെപ്രാളം കാണുന്നത് വിരസതയകറ്റും; ‘ബോറടി’ മാറ്റാന്‍ നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ

വിരസതയിൽ നിന്നു രക്ഷപെടാൻ നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ. ബെർലിനിലെ വടക്കൻ നഗരമായ ...

Widgets Magazine