ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ജോപ്പൻ വീണ്ടും പൊലീസ് പിടിയിൽ

വെള്ളി, 10 നവം‌ബര്‍ 2017 (09:31 IST)

സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്‌റ്റാഫംഗമായിരുന്ന ടെനി ജോപ്പനെ പൊലീസ് പിടികൂടി. പരസ്യമായി മദ്യപിച്ചതിനാണ് ജോപ്പനമ്യും സുഹൃത്തുക്കളെയും പൊലീസ് പിടിച്ചത്.
 
കൊല്ലത്ത് ഒരു കടയിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന ഇവരെ പുത്തൂർ പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ പുറത്തുവന്ന സോളാർ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിയുടെ ഫോൺകോളുകൾ ജോപ്പനാണ് നിയന്ത്രിച്ചിരുന്നതെന്ന് പരാമർശിച്ചിരുന്നു.
 
ടെന്നി ജോപ്പൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളിൽ നിന്നും നടത്തിയ നിരവധി ഫോൺ കോളുകൾ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻചാണ്ടിയുമായി ബന്ധമുള്ളവയായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നിഴലായിരുന്നു ജോപ്പൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിൽ ഉടൻ പരിശോധന നടത്താനാകില്ലെന്ന് കമ്പനി

മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക്ക് പാലസ് റിസോർട്ടിൽ ഉടൻ പരിശോധന നടത്താൻ ആകില്ലെന്ന് ...

news

ഗുജറാത്തില്‍ ബിജെപി ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം?

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്ന് ...

news

ഉമ്മൻചാണ്ടിയുടെ തനിനിറം മനസ്സിലായി, വി എം സുധീരൻ പറഞ്ഞത് കോൺഗ്രസ് വ്യക്തമാക്കണം: കോടിയേരി

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സോളാർ കമ്മീഷൻ റിപ്പോർട്ടാണ് ഇന്നലെ സർക്കാർ ...