ഉറ്റസുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ

വെള്ളി, 10 നവം‌ബര്‍ 2017 (14:29 IST)

ആലപ്പുഴയിൽ ഉറ്റസുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോന്നി സ്വദേശി സതീഷാണ് പൊലീസ് പിടിയിലായത്. ആലപ്പുഴ എടത്വായിലെ വർക്ക്ഷോപ്പിൽ ഒളിവിൽ കഴിയുകയായിരുന്ന സതീഷിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
ഉറ്റസുഹൃത്തിന്റെ അമ്മയെയാണ് 23കാരനായ യുവാവ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കൂട്ടുകാർൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ചൊവ്വാഴ്ച കൂട്ടുകാരനെ തിരക്കി രാത്രി ഏഴുമണിയോടെ ഇവരുടെ വീട്ടില്‍ എത്തിയ സതീഷ് മകന്‍ വീട്ടിലില്ലെന്ന് അറിയിച്ചിട്ടും പോകാന്‍ കൂട്ടാക്കാതെ നിന്നു. 
 
ഇതിനിടെ ഇയാള്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. മകന്റെ കൂട്ടുകാരനെ സംശയിക്കേണ്ട സാഹചര്യം ആ അമ്മയ്ക്കുണ്ടായിരുന്നില്ല. സതീഷ് ആവശ്യപ്പെട്ടത് പ്രകാരം വെള്ളവുമായി വന്ന സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഇയാൾ. സ്ത്രീ ബഹളം വച്ചതോടെ സതീഷ് ഓടി രക്ഷപെടുകയായിരുന്നു. വിധവയും 38കാരിയുമാണ് പീഡനത്തിന് ഇരയായ സ്ത്രീ. എടത്വയില്‍ പാടശേഖരത്തിന് സമീപമുള്ള മോട്ടോര്‍ പുരയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. എടത്വയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സതീഷ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആത്മഹത്യ ചെയ്ത അനിതയുടെ നാട്ടിലെ സ്കൂളുകൾക്ക് 50 ലക്ഷം നൽകി വിജയ് സേതുപതി!

സിനിമയിലെ താരപരിവേഷങ്ങൾ മാറ്റി നിർത്തിയാൽ വിജയ് സേതുപതി നല്ലൊരു മനുഷ്യനാണ്. താര ജാഡകൾ ...

news

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഗണേഷിന്റെ പേര് ഒഴിവായത് എങ്ങനെ?; പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്‌നാന്‍

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്നലെ സഭ സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ...

news

ഓർക്കുന്നില്ലേ ആ പഴയ മഞ്ജുവാര്യരെ ? - വൈറലാകുന്ന പോസ്റ്റ്

എം കെ കെ നായർ അവാർഡ് വിവാദത്തിൽ കലാമണ്ഡലം ഹേമലതയ്ക്ക് മറുപടിയുമായി എഴുത്തുകാരൻ ...

news

സര്‍ക്കാര്‍ ജനമധ്യത്തില്‍ അപഹാസ്യപ്പെടുകയാണെന്ന് ചെന്നിത്തല

മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിവാദത്തിൽ സർക്കാർ ജനമധ്യത്തിൽ ...