കമ്പ്യൂട്ടര്‍ വൈറസ് മനുഷ്യനെ കൊല്ലുമോ?

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
സാങ്കേതിക ലോകത്തെ വൈറസുകള്‍ മനുഷ്യ ശരീരങ്ങളെ കീഴടക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. ലോകത്തെ വന്‍‌കിട നെറ്റ് ശൃംഖലകളെ തകര്‍ക്കുന്ന വൈറസുകള്‍ മനുഷ്യനിലേക്കും പകര്‍ന്നാല്‍ അനന്തരഫലങ്ങള്‍ കടുത്തതായിരിക്കും. അതെ, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളേയും ആപ്ലിക്കേഷനുകളെയും ബാധിക്കുന്ന വൈറസ് ആദ്യമായി മനുഷ്യ ശരീരത്തെയും ബാധിച്ചിരിക്കുന്നു. ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി കമ്പ്യൂട്ടര്‍ വൈറസ് ബാധയേറ്റിരിക്കുന്നത്.

തന്‍റെ കൈയ്യില്‍ സ്ഥാപിച്ചിരുന്ന ഒരു ചിപ്പില്‍ നിന്നാണ് ഡോ. മാര്‍ക്ക് ഗാസണ്‍ എന്ന ശാ‍സ്ത്രജ്ഞന് വൈറസ് ബാധയേറ്റത്. തന്‍റെ ലാബിന്‍റെ സെക്യൂരിറ്റി സിസ്റ്റം റിമോട്ടായി തുറക്കാനും മൊബൈല്‍ ഫോണ്‍ അണ്‍‌ലോക്ക് ചെയ്യാനുമുള്ള പ്രോഗ്രാമുകള്‍ സെറ്റ് ചെയ്ത ശേഷമാണ് ഇദ്ദേഹം ചിപ്പ് തന്‍റെ കൈയ്യിന്‍റെ തൊലിക്കടിയില്‍ സ്ഥാപിച്ചത്.

എന്നാല്‍, അദ്ദേഹം സ്ഥാപിച്ച ചിപ്പില്‍ വൈറസുണ്ടായിരുന്നു. ചിപ്പും സെക്യൂരിറ്റി സംവിധാനവും തമ്മില്‍ ഇലക്‍ട്രോണിക് ഡാറ്റ വയര്‍‌ലസ്സായി കൈമാറ്റം ചെയ്യപ്പെടുന്നതിനാല്‍ വൈറസും ഇതോടൊപ്പം കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുടെ സ്വൈപ്പ് കാര്‍ഡ് പോലെ കണ്‍‌ട്രോള്‍ സിസ്റ്റവുമായി ഇന്‍ററാക്ട് ചെയ്യുന്ന മറ്റ് ഡിവൈസുകളിലേക്കും ഈ വൈറസ് പടര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ട്.
PRO
PRO


പേസ്മെയ്ക്കര്‍, ഇന്നര്‍ ഇയര്‍ ഇം‌പ്ലാന്‍റ്സ് പോലുള്ള നൂതന വൈദ്യ ഉപകരണങ്ങള്‍ സൈബര്‍ ആ‍ക്രമണത്തിന് വിധേയമാകാം എന്ന ആശങ്കയാ‍ണ് പുതിയ വാര്‍ത്ത ഉയര്‍ത്തുന്നത്. പേസ്മെയ്ക്കര്‍ പോലുള്ള ഉപകരണങ്ങള്‍ കൃത്യമായ പരിശോധനകള്‍ നടത്താതെയാണ് ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതെന്നത് ആശങ്കയുടെ വ്യാപ്തി ഉയര്‍ത്തുന്നു.

ഇത്തരമൊരു ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരിക്കണമെന്നും അപകട സാധ്യത ഇപ്പോഴെ നമ്മള്‍ അറിഞ്ഞിരിക്കണമെന്നുമാണ് ഡോ ഗാസന്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :