Sumeesh|
Last Modified ബുധന്‍, 11 ജൂലൈ 2018 (19:36 IST)
യുട്യൂബിൽ ഇനി രഹസ്യമായി വീടിയോ കാണാം. സ്വകാര്യമായി ദൃശ്യങ്ങൾ കാണുന്നതിനായി ഇൻകോഗ്നിറ്റൊ മോഡ് ഏർപ്പെടുത്തുകകയാണ്. യൂട്യൂബ്. ഗൂഗിൾ ക്രോമിനു സമാനമായ സൌകര്യമാണ് യുട്യൂബിലും ഏർപ്പെടുത്തുന്നത്. ഇൻകോഗ്നിറ്റൊ മോഡിൽ ദൃശ്യങ്ങൾ കണ്ടാൽ ഇത് ബ്രൌസറിന്റെ ഹിസ്റ്ററിയിൽ ഉണ്ടാകില്ല.
ഉപഭോക്തക്കളുടെ സ്വകാര്യതക്ക് കുടുതൽ പ്രാധാന്യം നൽകുന്നതിനാലാണ് ഗൂഗിൽ യുട്യൂബിലും ഇൻകോഗ്നിറ്റൊ സൌകര്യം ഏർപ്പെടുത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യമായി എന്തും കാണം എന്നതാണ് പുതിയ മോഡിന്റെ പ്രത്യേകത.