മൊബൈൽ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം; ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

കോയമ്പത്തൂർ, ബുധന്‍, 6 ഡിസം‌ബര്‍ 2017 (10:52 IST)

മൊ​ബൈ​ൽ ഫോ​ണ്‍ വാങ്ങിയത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു. കി​ണ​ത്തു​ക​ട​വ് സ്വദേശിയായ ബാ​ല​മു​രു​ക​ന്‍റെ ഭാ​ര്യയായ മു​ത്തു​ല​ക്ഷ്മി (37)യാ​ണ് കൊല്ലപ്പെട്ടത്. താൻ അറിയാതെ എന്തിനാണ് ഇത്രയും വിലകൂടിയ ഫോണ്‍ വാങ്ങിയതെന്നായിരുന്നു ഭാര്യ ചോദിച്ചത്. തു​ട​ർ​ന്നു​ണ്ടായ ത​ർ​ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
 
വി​ല​കൂ​ടി​യ മൊ​ബൈ​ൽ വാ​ങ്ങി​യ​തു ബാ​ല​മു​രു​ക​ൻ ഭാ​ര്യ​യെ കാ​ണിച്ചു. അത്രയും വിലകൊടുത്ത് മൊബൈല്‍ വാങ്ങിയതില്‍ ക്ഷുഭിത​യാ​യി ഭാ​ര്യ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യതോടെ ബാ​ല​മു​രു​ക​ൻ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ണ്‍​വെ​ട്ടി​യെ​ടു​ത്ത് മു​ത്തു​ല​ക്ഷ്മി​യെ അടിച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ത്തു​ല​ക്ഷ്മി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണത്തിന് കീഴടങ്ങി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒരു കോടി രൂപ സ്ത്രീധനമായി ആവശ്യപ്പെട്ട വരനോട് പോയി പണി നോക്കാന്‍ പറഞ്ഞ് വനിതാ ഡോക്ടര്‍

രാജസ്ഥാന്‍: വിവാഹത്തിന്റെ അന്ന് സ്ത്രീധനമായി ഒരു കോടി രൂപ ആവശ്യപ്പെട്ട ഡോക്ടറായ വരനോട് ...

news

ഓഖി ഗുജറാത്ത് തീരത്തേക്ക്; മുന്‍‌കരുതലുമായി പ്രധാനമന്ത്രി

തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ...

news

‘കുമ്മനാനായെ പറപ്പിക്കൂ, അര്‍മ്മാദിക്കൂ’; ‍ഇത് അധികൃതര്‍ക്ക് പണിയാകും !

കൊച്ചി മെട്രോയുടെ ലോഗോയിലുള്ള ആനക്കുട്ടന് പേര് ക്ഷണിച്ചതിന് പിന്നാലെയാണ് കുമ്മനാന എന്ന ...

Widgets Magazine