വാഷിംഗ്ടണ്‍|
BIJU|
Last Modified ബുധന്‍, 8 നവംബര്‍ 2017 (22:05 IST)
നഗ്നഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് പ്രതികാരവും ബ്ലാക്മെയിലിംഗും ഒക്കെ ചെയ്യുന്നത് തടയാന്‍ ഫേസ്ബുക്ക് തന്നെ വഴി കണ്ടെത്തിയിരിക്കുന്നു. ഉപയോക്താക്കള്‍ അവരവരുടെ നഗ്നഫോട്ടോകള്‍ മെസെഞ്ചര്‍ വഴി ഫേസ്ബുക്കിന് അയച്ചുകൊടുത്താല്‍ മതി.
അങ്ങനെ അയച്ചുകിട്ടുന്ന ഫോട്ടോകളില്‍ നിന്ന് ഒരു ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് ഫേസ്ബുക്കിന് സൃഷ്ടിക്കാന്‍ കഴിയും. അതിലൂടെ അതേ വ്യക്തിയുടെ നഗ്നദൃശ്യം പിന്നീട് പ്രചരിക്കുന്നത് തടയാനാകുമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്.
എന്നാല്‍ ഫേസ്ബുക്കിന്റെ ഈ നീക്കം എത്രകണ്ട് വിജയം കാണുമെന്നും എത്രമാത്രം പ്രായോഗികമാണെന്നുമുള്ള കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും നഗ്നഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ഫേസ്ബുക്കിന് കഴിഞ്ഞാല്‍ അതൊരു വലിയ കാര്യം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.