കാമുകിയെ നേരില്‍ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു; മോശമായി പെരുമാറിയ യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു!

നെല്ലിക്കാല/ആലപ്പുഴ, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (13:44 IST)

Widgets Magazine
  boyfriend , lover , girl , police , Alappuzha , arrest , love , facebook , ഫേസ്‌ബുക്ക് , കാമുകന്‍ , കാമുകി , പൊലീസ് , പ്രണയം
അനുബന്ധ വാര്‍ത്തകള്‍

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാന്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ആലപ്പുഴ അരൂര്‍ സ്വദേശിയായ ഇരുപതുകാരനെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്.

തിങ്കളാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെ നെല്ലിക്കാല ജംഗ്‌ഷനു സമീപത്തുവച്ചായിരുന്നു സംഭവം. ഫേസ്‌ബുക്കിലൂടെയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയത്തിലായത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി കാണാം എന്നായിരുന്നു യുവാവ് കാമുകിയെ അറിയിച്ചിരുന്നത്.

വഴിയില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരും സംസാരിക്കുകയും ചെയ്‌തു. ഇതിനിടെ യുവാവ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. ഇതു ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ യുവാവിനോട് കാര്യം അന്വേഷിച്ചപ്പോള്‍ ഇയാള്‍ മോശമായി സംസാരിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ കാമുകനെ മര്‍ദ്ദിക്കുകയും തടഞ്ഞുവയ്‌ക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഫേസ്‌ബുക്ക് കാമുകന്‍ കാമുകി പൊലീസ് പ്രണയം Arrest Love Facebook Boyfriend Lover Girl Police Alappuzha

Widgets Magazine

വാര്‍ത്ത

news

സുരേഷ് ഗോപിയും നികുതി വെട്ടിച്ചു! സർക്കാരിനു നഷ്ടം 17 ലക്ഷം, താരം കുടുങ്ങും?

നടനും എം പിയുമായ സുരേഷ് ഗോപിക്കെതിരെ നികുതി വെട്ടിപ്പ് ആരോപണം. സുരേഷ് ഗോപിയുടെ ഓഡി ക്യു 7 ...

news

ധർമജന്റെ വീട്ടിലെ കട്ടിലും എസിയും വരെ ദിലീപ് വാങ്ങിക്കൊടുത്തത്! പിന്നെങ്ങനെ കരയാതിരിക്കും?

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിനെ സ്വീകരിക്കാൻ ...

news

മെർസൽ 200 പോയിട്ട് 100 കോടി പോലും നേടിയിട്ടില്ല? എല്ലാം തള്ള് മാത്രം? - വെളിപ്പെടുത്തലുമായി വിതരണക്കാർ

അറ്റ്ലിയുടെ സംവിധാനത്തിൽ വിജയ് നായകനായ മെർസൽ തിയേറ്ററുകളിൽ മുന്നേറുകയാണ്. തമിഴ്നാട്ടിലെ ...

news

‘മോദിയുടെ ഇഷ്ടം മാത്രമാണ് ഈ കാര്യത്തില്‍ നടക്കുന്നത്’; വെളിപെടുത്തലുമായി ബോളിവുഡ് നടി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി‌എസ്‌ടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ...

Widgets Magazine