മോദിയെ പരിഹസിച്ചെന്നാരോപിച്ച് വിജയുടെ ആരാ‍ധകനെ അറസ്‌റ്റ് ചെയ്‌തു - പരാതി നല്‍കിയത് ബിജെപി നേതാവ്

മധുര, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (18:04 IST)

Widgets Magazine
  Mersal controversy , Mersal , BJP , Vijay , Narendra modi , modi , facebook , ബിജെപി , വിജയ് , സച്ചിന്‍ തിരുമുഖന്‍ , കെ മാരിമുത്തു , പൊലീസ് , മെര്‍സല്‍
അനുബന്ധ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചുവെന്ന് ആരോപിച്ച് നടന്‍ വിജയുടെ ആ‍രാധകനെ പൊലീസ് ആറസ്‌റ്റ് ചെയ്‌തു. ബിജെപി ജില്ലാ സെക്രട്ടറി കെ മാരിമുത്തുവിന്റെ പരാതിയിലാണ് ശ്രീവില്ലിപുത്തൂര്‍ സ്വദേശി സച്ചിന്‍ തിരുമുഖന്‍ എന്നയാള്‍ അറസ്‌റ്റിലായത്.

സച്ചിന്‍ തിരുമുഖന്‍ മോദിക്കെതിരെ പതിവായി ഫേസ്‌ബുക്കിലൂടെ പോസ്‌റ്റ് ഇടുന്നുവെന്നും, അദ്ദേഹം നടത്തുന്ന വിദേശ യാത്രകളെ പരിഹസിക്കുന്നുവെന്നും കാട്ടിയാണ് മാരിമുത്തു പൊലീസില്‍ പരാതി നല്‍കിയത്.

സിആര്‍പിസി സെക്ഷന്‍ 505, ഐടി ആക്ടിലെ സെക്ഷന്‍ 67 തുടങ്ങിയവ പ്രകാരമാണ് സച്ചിനെ അറസ്‌റ്റ് ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി.

മെര്‍സല്‍ വിവാദത്തില്‍ വിജയ്‌ക്കെതിരെ വിദ്വോഷ പ്രസ്‌താവന നടത്തിയ ബിജെപി കനത്ത തിരിച്ചടിയാണ് തമിഴ്‌നാട്ടില്‍ നിന്നും നേരിടുന്നത്. ഇതിനു പിന്നാലെയാണ് ആരാധകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു; തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തെ​ലു​ങ്കാ​ന​യി​ൽ പാ​ർ​പ്പി​ട മേ​ഖ​ല​യി​ലേ​ക്ക് ചെ​റു​വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ‌ ഇ​ള​കി ...

news

വധു സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, വിവാഹം വൈകി

വിവാഹ ദിവസം വധു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. വധുവിനടക്കം നാലു പേർക്ക് പരുക്ക്. ...

news

നൂറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ഇരുപത്തഞ്ചുകാരന്‍ പിടിയില്‍

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നൂറുവയസുള്ള വൃദ്ധയെ ബലാത്സംഗം ഇരുപത്തഞ്ചുകാരന്‍ ചെയ്തു ...

Widgets Magazine